HOME
DETAILS

സിഗ്സ് പണമിടപാട് സ്ഥാപനത്തിന്റെ നീലേശ്വരം ശാഖയില്‍ റെയ്ഡ്

  
backup
July 07 2018 | 07:07 AM

%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%ae%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4

 


നീലേശ്വരം: കണ്ണൂര്‍ തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സിഗ്സ് പണമിടപാട് സ്ഥാപനത്തിന്റെ നീലേശ്വരം സിറ്റി സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖയില്‍ കഴിഞ്ഞ ദിവസം നീലേശ്വരം പൊലിസ് റെയ്ഡ് നടത്തി. നിക്ഷേപവുമായി ബന്ധപ്പെട്ട നിരവധി രേഖകളും മുദ്രപത്രങ്ങളും പിടിച്ചെടുത്തു. നിക്ഷേപകനായ നീലേശ്വരം പുതുക്കൈയിലെ പവിത്രന്‍ നമ്പ്യാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നീലേശ്വരം പൊലിസ് കോടതി നിര്‍ദേശപ്രകാരമാണ് പൂട്ടിക്കിടന്ന നീലേശ്വരം ബ്രാഞ്ച് റെയ്ഡ് ചെയ്ത് വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്.
രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു മണിവരെ പരിശോധിക്കാനാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട് ) കോടതി നീലേശ്വരം പൊലിസിന് അനുമതി നല്‍കിയത്.
പുതുക്കൈ സ്വദേശിനി സുനിത, ഇവരുടെ ഭര്‍ത്താവ് ശേഖരന്‍, പത്മനാഭന്‍ എന്നിവരും സ്ഥാപനത്തിനെതിരേ നീലേശ്വരം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ചതുരക്കിണര്‍ സ്വദേശിനിയായ സിഗ്സിന്റെ ഏജന്റ് പ്രസന്നയാണ് ഇവരെ നിക്ഷേപകരാക്കിയത്.
ഈ കേസില്‍ പ്രസന്ന പ്രധാന സാക്ഷിയാണ്. ഇവര്‍ മുഖേന മാത്രം പത്തു ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമാണ് സിഗ്സില്‍ നടത്തിയിട്ടുളളത്.
കോടതി നിയോഗിച്ച ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കെ.എന്‍ ശ്രീകണ്ഠന്റെ സാന്നിധ്യത്തിലാണ് റെയ്ഡ് നടന്നത്. അതിനിടെ ഡയരക്ടര്‍മാര്‍ ജയിലിലാകുകയും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ ഏജന്റുമാരെ ഉപയോഗിച്ച് വ്യാപകമായി നിക്ഷേപം സ്വീകരിച്ചതായും വിവരമുണ്ട്.
കഴിഞ്ഞദിവസം മലയോരമേഖലയിലെ പരപ്പയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനത്തിന്റെ ശാഖ അടച്ചിടുകയും നിക്ഷേപകരും ഏജന്റുമാരും വെള്ളരിക്കുണ്ട് പൊലിസില്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍മാരും കോട്ടയം സ്വദേശികളുമായ രാജീവ് മേലത്ത് , ബൃന്ദ, തളിപ്പറമ്പ് സ്വദേശികളായ കമലാക്ഷന്‍ സുരേഷ് ബാബു പരവനടുക്കം സ്വദേശി കുഞ്ഞിച്ചന്തു എന്നിവര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്ത ിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  11 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  13 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  34 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  43 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago