HOME
DETAILS
MAL
ടോം സ്കറിയയ്ക്കെതിരേ കേസ്
backup
April 21 2017 | 20:04 PM
തൊടുപുഴ: ചിന്നക്കനാല്‍ വില്ലേജില്‍ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശു സ്ഥാപിച്ച ടോം സ്കറിയയ്ക്കെതിരെ ക്രിമിനല്‍ കേസ്. ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അരലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ പിഴയും ഏഴ് വര്‍ഷം വരെ കഠിന തടവും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. തൃശൂര്‍ ആസ്ഥാനമായുള്ള സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയാണ് ടോം സ്കറിയ. ശാന്തന്‍പാറ പൊലിസാണ് കേസെടുത്തിരിക്കുന്നത്. ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ എം.കെ.ഷാജിയുടെ പരാതിപ്രകാരമാണ് കേസ്.
കൈയേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ വാഹനം ഉപയോഗിച്ച് തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലിസ് കേസെടുത്തു. ടോം സക്കറിയയും പൊറിഞ്ചുവും ഒളിവിലാണെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."