ക്രൂരതയുടെ കുരുക്കഴിക്കാന്‍ തെളിവെടുപ്പ് നടത്തി
കോവളം: കോളിയൂരില്‍ ഗ്രഹനാഥനെ വീടുകയറി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
നാട്ടുകാരുടെ കൈയേറ്റ ശ്രമങ്ങള്‍ക്കും അസഭ്യ വര്‍ഷത്തിനുമിടയില്‍ കനത്ത പൊലിസ് ബന്ധവസിലാണ് തെളിവെടുപ്പ് നടത്തിയത്. കേസില്‍ പിടിയിലായ തിരുനെല്‍വേലി കാശിനാഥപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശി കൊലുസ് ബിനു എന്ന് വിളിക്കുന്ന അനില്‍കുമാര്‍, തമിഴ്‌നാട് വേലൂര്‍ ഒടുകത്തൂര്‍ സ്വദേശി ചന്ദ്രന്‍ എന്നിവരെയാണ് ഇന്നലെ കൊല്ലപ്പെട്ട മേരിദാസന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതികള്‍ പൊലിസിനോട് വിവരിച്ചു. സംഭവദിവസം കോവളത്തെത്തിയ ഇരുവരും കെ.എസ്.റോഡില്‍ നിന്നും ഇടവഴിയിലൂടെ മേരിദാസന്റെ വീടിന് സമീപത്ത് എത്തി. ഈ സമയം സമീപവാസികളായ ചിലര്‍ ഇതിനടുത്തുള്ള വിജനമായ സ്ഥലത്ത് മദ്യസേവ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇവരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വീടിന് തൊട്ടടുത്തുള്ള കനാലിനുള്ളില്‍ പതുങ്ങിയിരുന്നു. രാത്രി ഒരു മണിക്ക് ശേഷം മേരിദാസന്റെ വീടിന് മുറ്റത്തെത്തി. വീടിന് പുറക് വശത്തെ വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കടന്നു. നല്ല ഉറക്കത്തിലായിരുന്ന മര്യദാസനും ഭാര്യയും കൊലയാളികള്‍ അകത്ത് കടന്ന വിവരം അറിഞ്ഞിരുന്നില്ല. മുറിക്കുളില്‍ കയറാന്‍ ടോര്‍ച്ച് തെളിച്ചപ്പോഴാണ് മര്യദാസനും ഭാര്യയും ഹാളില്‍ കിടന്നുറങ്ങുന്നത് പ്രതികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉണര്‍ന്നാല്‍ നേരത്തെ പരിചയമുള്ള ബിനുവിനെ തിരിച്ചറിയുമെന്ന് കരുതി പ്രതികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന ഷീജയുടെ കഴുത്തില്‍ കിടന്ന മാല അപഹരിച്ച ശേഷം പണത്തിനായി പ്രതികള്‍ വീട്ടിലെ മേശയും അലമാരയും വാരിവലിച്ചിട്ട് തിരഞ്ഞു. അടുത്തകാലത്തായി മേരിദാസന് ബാങ്കില്‍ നിന്നു ലഭിച്ച വായ്പാ തുകയും ഇവര്‍ നടത്തുന്ന പലചരക്കുകടയില്‍ നിന്നുള്ള പണവും കണ്ടെത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ പണമായി ഒരു ഡപ്പിയില്‍ സൂക്ഷിച്ചിരുന്ന 750 രൂപമാത്രമാണ് ലഭിച്ചതെന്ന് പ്രതികള്‍ പൊലിസിന് മൊഴി നല്‍കി.
കൊലനടത്തിയ ശേഷം ഏകദേശം അരമണിക്കൂറോളം ഇവര്‍ വീടിനുള്ളില്‍ തങ്ങി.ശേഷം രക്തംപുരണ്ട വസ്ത്രങ്ങളും ആയുധങ്ങളുമായി നേരത്തെ വന്ന വഴിയെ സഞ്ചരിച്ച് പുലര്‍ച്ചെയോടെ വീണ്ടും കോവളത്തെത്തി. അവിടെ നിന്ന് സമാന്തര സര്‍വീസ് വാഹനത്തില്‍ വിഴിഞ്ഞത്തെത്തിയ പ്രതികള്‍ ബസ് ഡിപ്പോക്കു സമീപമുള്ള തട്ടുകടയില്‍ നിന്നും ചായ കുടിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് പോയത്. പ്രതികളെ ഈ കടയില്‍ എത്തിച്ചും തെളിവെടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം പ്രതികളെ ഫോര്‍ട്ട് സ്റ്റേഷനിലേക്ക് മാറ്റി.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഷീജയുടെ നില മെച്ചപ്പെടുന്നതോടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."