HOME
DETAILS
MAL
ഷോക്കടിപ്പിച്ച ബില്ലില്‍ സബ്സിഡി: ഉത്തരവിറങ്ങി
backup
June 26 2020 | 04:06 AM
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്ലിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി നടപ്പാക്കാന്‍ കെ.എസ്.ഇ.ബിയുടെ ഉത്തരവിറങ്ങി.
പ്രഖ്യാപന പ്രകാരം സബ്സിഡി ലഭ്യമാക്കാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ ഉത്തരവാണ് ബോര്‍ഡ് ഇറക്കിയത്. മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ജൂലൈ ആദ്യം മുതലാണ് സബ്സിഡി ലഭ്യമാക്കുക. സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം സബ്സിഡി നല്‍കുന്നതിലൂടെ 200 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക കണക്കുകൂട്ടല്‍. വൈദ്യുതി ഡ്യൂട്ടി ഇനത്തില്‍ അടയ്ക്കുന്ന തുകയില്‍ സബ്സിഡി തുക കുറവു ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സര്‍ക്കാരിനെ സമീപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."