തെങ്ങിലെ ആദായം എടുക്കുവാന്‍ അനുവദിക്കണം; മത്സ്യത്തൊഴിലാളികള്‍ ബഹുജനധര്‍ണ നടത്തി
മാരാരിക്കുളം: കടല്‍ പുറമ്പോക്കിലെ തെങ്ങിലെ ആദായം എടുക്കുവാന്‍ മത്സ്യത്തൊഴിലാളികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ ബഹുജനധര്‍ണ്ണ നടന്നു. കണിച്ചുകുളങ്ങര, മാരാരിക്കുളം ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ അറപ്പയ്ക്കല് കാറ്റാടി ജനക്ഷേമം പ്രദേശങ്ങളിലെ കടല്‍ പുറമ്പോക്കില്‍ നില്ക്കുന്ന തെങ്ങുകളില്‍ നിന്നും ഏതാനും മാസങ്ങളായി ആദായം എടുക്കുന്നത് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് അധികാരികളാണ്.
ഇവിടെ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗതമായി അവര്‍ വച്ചുപിടിപ്പിച്ച തെങ്ങുകളില്‍ നിന്നും തേങ്ങ ഇട്ട് ഉപയോഗിച്ചുവരികയാണ്.
ഒരു പ്രാദേശികനേതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്തെ മുഴുവന്‍ പുറമ്പോക്കിലും ആദായം റവന്യു ഏറ്റെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു . യാഥാര്‍ത്ഥ്യം മനസിലാക്കി ബന്ധപ്പെട്ട അധികാരികള്‍ മത്സ്യത്തൊഴിലാളികളുടെ ജന്മാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്് ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്.
മത്സ്യത്തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് പി. ഐ. ഹാരിസ് ഉത്ഘാടനം ചെയ്തു . ഏരിയാസെക്രട്ടറി എസ്.രാധാകൃഷ്ണന് അധ്യക്ഷനായി. ഡി. പ്രിയേഷ് കുമാര്‍, കെ.ടി.മാത്യു, എസ്.ദേവദാസ്, പി.കെ.വേണുഗോപാല്‍ ,കെ.പി.സജിമോന്‍ ,കെ.കെ.രമണന് ,മിനി ആന്റണി ,പി .വി. സുര, എം.എസ്.അനില്‍കുമാര്‍ ,സി.സി.ഷിബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."