ദമ്പതികള്‍ക്ക് ഊരുവിലക്ക്: അഡ്വ. ടി മണിയെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു
മാനന്തവാടി: സി.പി.എം അംഗം അഡ്വ. ടി. മണിയെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സി.പി.എം എരുമത്തെരുവ് ബ്രാഞ്ച് അംഗമാണ് ഇദ്ദേഹം.
പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് മണിയെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സി.പി.എം മാനന്തവാടി ഏരിയാ സെക്രട്ടറി കെ.എം.വര്‍ക്കി പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ മാനന്തവാടി എരുമത്തെരുവിലെ അരുണ്‍ സുകന്യ ദമ്പതിമാര്‍ക്ക് യാദവസമുദായം ഭ്രഷ്ട് കല്‍പിച്ചതായി ആരോപണമുണ്ടായിരുന്നു.
സംഭവത്തില്‍ മണി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായി ആരോപിച്ച് സുകന്യ നല്‍കിയ പരാതിയില്‍ മാനന്തവാടി പൊലിസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അരുണിനെയും സുകന്യയെയും സമുദായത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനു പ്രധാന കാരണക്കാരന്‍ യാദവസേവാ സമിതി സംസ്ഥാന പ്രസിഡന്റു കൂടിയായ ടി മണിയാണെന്ന ആരോപണം നില നില്‍ക്കെയാണ് പാര്‍ട്ടി ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."