കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുംബൈയെ പിന്നിലാക്കി ഡല്‍ഹി
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുംബൈയെയും മറികടന്ന് ഡല്‍ഹി. ഇതുവരെ മുംബൈയില്‍ 69,528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 70,390 ആയി ഉയര്‍ന്നു. മരണസംഖ്യയില്‍ മാത്രമാണ് ഡല്‍ഹി ഇപ്പോള്‍ മുംബൈയുടെ പിന്നില്‍ നില്‍ക്കുന്നത്. ഡല്‍ഹിയില്‍ 2,365 പേര്‍ മരിച്ചപ്പോള്‍ മുംബൈയിലിത് 3,964 ആണ്. വ്യാഴാഴ്ച മുതലാണ് ഡല്‍ഹി മുംബൈയെ മറികടന്നത്. മെയ് 29 മുതലാണ് ഡല്‍ഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം പെരുകാന്‍ തുടങ്ങുന്നത്. അന്ന് മുതല്‍ ദിവസം 1000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി.
ജൂണ്‍ രണ്ടാംവാരം പിന്നിട്ടതോടെ ദിവസവും സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ എണ്ണം ഇതിന്റെ മൂന്നിരട്ടിയായി ഉയര്‍ന്നു. ജൂണ്‍ ആദ്യവാരം മുതല്‍ ഡല്‍ഹിയില്‍ കേസുകള്‍ അതിവേഗത്തില്‍ കൂടാന്‍ തുടങ്ങി. മുംബൈയെക്കാള്‍ ജനസംഖ്യയുള്ള നഗരമാണ് ഡല്‍ഹിയെന്നതാണ് കേസുകള്‍ കൂടാനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി ജനസംഖ്യ 1.68 കോടിയാണെങ്കില്‍ മുംബൈ ജനസംഖ്യ 1.25 കോടി മാത്രമാണ്. അതോടൊപ്പം പരിശോധനകളുടെ എണ്ണവും ഡല്‍ഹിയില്‍ മുംബൈയെക്കാള്‍ കൂടുതലാണ്. ഡല്‍ഹിയില്‍ 4.2 ലക്ഷം ടെസ്റ്റുകള്‍ നടന്നപ്പോള്‍ മുംബൈയിലെ ടെസ്റ്റുകളുടെ എണ്ണം 2.94 ലക്ഷം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."