ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്നും അറബ് ലീഗും
ദ്വിരാഷ്ട്ര രൂപീകരണ പരിഹാരത്തിന് കനത്ത തിരിച്ചടിയെന്ന് ഗുട്ടറസ്
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍, ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്നും അറബ് ലീഗും. വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്ന അനിധിവേശ നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നു യു.എന്‍ മേധാവി അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. യു.എന്‍ രക്ഷാ സമിതിയുടെ വെര്‍ച്വല്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യു.എസിന്റെ സഹായത്തോടെ ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തുന്ന അനധികൃത കുടിയേറ്റ നിര്‍മാണ നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇസ്‌റാഈലിന്റെ നീക്കങ്ങള്‍ ദ്വി രാഷ്ട്ര രൂപീകരണ പരിഹാരത്തിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനില്‍ അധിനിവേശം ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതി ഇസ്‌റാഈല്‍ ഉപേക്ഷിക്കണം. ഇത്തരത്തിലുള്ള ഇസ്‌റാഈലിന്റെ ഏകപക്ഷീയ നീക്കമാണ് മേഖലയെ സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന സ്വപ്നം മൂന്നു പതിറ്റാണ്ടോളമായി മിഥ്യയായി അവശേഷിക്കുയാണെന്നു അറബ് ലീഗ് മേധാവി അഹ്മദ് അബുല്‍ ഖീത് അഭിപ്രായപ്പെട്ടു.
വെസ്റ്റ് ബാങ്ക് അധിനിവേശം ശക്തിപ്പെടുത്താനുള്ള ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങള്‍ ജൂലൈ ഒന്നിന് തുടങ്ങാനിരിക്കേയാണ് യു.എന്‍ രക്ഷാസമിതി യോഗം. ഇസ്‌റാഈലിന്റെ നീക്കം നിയമ, സുരക്ഷ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് യു.എന്‍ പശ്ചിമേഷ്യന്‍ പ്രതിനിധി നിക്കോലേയ് മെദെനോവ് മുന്നറിയിപ്പു നല്‍കി. യൂറോപ്യന്‍ യൂനിയന്‍ അടക്കമുള്ള ലോക രാജ്യങ്ങള്‍ ഇസ്‌റാഈലിന്റെ നീക്കത്തെ ശക്തമായി അപലപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."