യമനില്‍ ഹൂതികള്‍ അഞ്ചു ലക്ഷം മൈനുകള്‍ സ്ഥാപിച്ചു; ഇതിനകം കൊല്ലപ്പെട്ടത് 700 പേര്
റിയാദ്: ഹൂതികള്‍ യമന്‍ കരയിലും കടലിലുമായി അഞ്ചു ലക്ഷത്തോളം മൈനുകള്‍ പാകിയതായി റിപ്പോര്‍ട്ട്.
സംഘര്‍ഷത്തില്‍ മൈനുകള്‍ സ്ഥാപിക്കുന്നത് യുദ്ധക്കുറ്റമായിട്ടും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും യമന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സേനയുടെ മുന്നേറ്റം തടയാനാണ് വ്യാപകമായി മൈനുകള്‍ സ്ഥാപിച്ചത്. സ്ഥലങ്ങളുടെ മാപ്പ് ഇല്ലാത്തത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടണ്ടാക്കുന്നത്. മൈനുകള്‍ പൊട്ടി 700ലധികം ആളുകള്‍ കൊല്ലപ്പെട്ടു.
നൂറുകണക്കിന് ആളുകള്‍ക്ക് അംഗ വൈകല്യം സംഭവിച്ചിട്ടുണ്ടണ്ട്. ഇതിനകം കണ്ടെണ്ടത്തിയ സ്ഥലങ്ങളായ ഏദന്‍, ലഹജ്, അബിയാന്‍, തായിസ് എന്നിവിടങ്ങളില്‍ നിന്നും 31,000 മൈനുകള്‍ സൈന്യം നീക്കം ചെയ്തു.
അറബ് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് അഞ്ചു ലക്ഷത്തോളം മൈനുകള്‍ ഹൂതികള്‍ സ്ഥാപിച്ചതായി വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."