പൊതുമാപ്പ്: സഊദി അധികൃതരുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി
റിയാദ്: പൊതുമാപ്പില്‍ സഊദി അധികൃതരുടെ ഭാഗത്ത് നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ അംബാസഡര്‍ സഊദി അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
സഊദി വിദേശകാര്യ ഉപമന്ത്രി ഡോ.അഹ്മദ് അല്‍സാലിം, റിയാദ് ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ അല്‍സുഹൈബാനി എന്നിവരുമായാണ് കഴിഞ്ഞ ദിവസം അംബാസിഡര്‍ അഹ്മദ് ജാവേദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ചര്‍ച്ച നടത്തിയത്.
അനധികൃതമായി കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് കാലാവധിക്കുള്ളില്‍ രാജ്യം വിടാനുള്ള എക്‌സിറ്റ് വിസാ നടപടിക്രമങ്ങള്‍ പരമാവധി വേഗത്തിലാക്കാനുള്ള സഹായമാണ് തേടിയത്.
ഇന്ത്യക്കാരായ പതിനയ്യായിരത്തോളം നിയമ ലംഘകര്‍ക്ക് എമര്‍ജന്‍സി എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഫൈനല്‍ എക്‌സിറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അംബാസഡര്‍ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമലംഘകരായ ഒരൊറ്റ ഇന്ത്യക്കാരനും രാജ്യത്തുണ്ടണ്ടാവില്ലെന്നും അംബാസഡര്‍ ഇവര്‍ക്ക് വാക്കു കൊടുത്തു. എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കൊട്ടല്‍വാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പൊതുമാപ്പ് 23 ദിവസം പിന്നിടുമ്പോള്‍ 16000ത്തോളം ഇന്ത്യക്കാര്‍ ഔട്ട് പാസിന് അപേക്ഷിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു.
ഇതില്‍ 15000ത്തോളം ഔട്ട് പാസുകള്‍ വിതരണം ചെയ്തു. 65 ദിവസം ബാക്കി നില്‍ക്കുന്ന പൊതു മാപ്പ് കാലാവധിക്ക് മുന്‍പ് തന്നെ നിയമലംഘകരായ ഇന്ത്യക്കാര്‍ രാജ്യം വിടാന്‍ വേണ്ടണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്തു തീര്‍ക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."