റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകത്തിന് വിലക്ക്: കോപ്പികള്‍ പിടിച്ചെടുത്തു, നിര്‍ദേശിച്ചിട്ടില്ലെന്ന് തെര. കമ്മിഷന്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകപ്രകാശനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷന്. പിന്നാലെ, പുസ്തകത്തിന്റെ കോപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തു. ചെന്നൈയിലെ തെയ്നംപേട്ടിലുള്ള പബ്ലിഷിങ് ഹൗസില്‍ നിന്നാണ് പുസ്തകങ്ങള്‍ പിടിച്ചെടുത്തത്.
രാജ്യത്തെ പിടിച്ചുലച്ച റഫാല്‍ അഴിമതി എന്ന തലക്കെട്ടിലുള്ളതായിരുന്നു പുസ്തകം. ദ ഹിന്ദു പബ്ലിഷിങ് ചെയര്മാന് എന്‍. റാമാണ് ഇന്ന് പ്രകാശിപ്പിക്കേണ്ടിയിരുന്നത്.
സാമൂഹ്യപ്രവര്‍ത്തകന്‍ എസ്. വിജയന് രചിച്ച് തമിഴ് പബ്ലിഷിങ് കമ്പനിയായ ഭാരതി പുട്ടക്കളയമാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
ലോക്കല്‍ പൊലിസിനെയും കൂട്ടി സ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന് ഫ്ളൈയിങ് സ്ക്വാഡാണ് പുസ്തകങ്ങള്‍ പിടിച്ചെടുത്തത്.
അതേസമയം, പുസ്തകങ്ങള്‍ പിടിച്ചെടുക്കാന്‍ താനോ ജില്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറോ ഉത്തരവിട്ടിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സത്യബ്രത സാഹൂ പറഞ്ഞു. പുസ്തകം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."