കുട്ടികളെ വഴിതെറ്റിച്ച് ലഹരിക്കടിമയാക്കിയ ആളെ അറസ്റ്റ് ചെയ്തു
മുംബൈ: സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളെ വഴിതെറ്റിച്ച് ലഹരി വസ്തുക്കള്‍ക്ക് അടിമകളാക്കുന്ന മധ്യവയസ്കനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ചൂഷണത്തിന് വിധേയരായ കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മുംബൈ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സുനില്‍ കുല്‍ക്കര്‍ണിയെന്ന 55കാരന് അറസ്റ്റിലായത്. ഫേസ്ബുക്കില്‍ ഷിഫു സന്‍ക്രിതി എന്ന പേജുമായി ബന്ധപ്പെടുന്നവരെ ഫോണില്‍ സംസാരിച്ച് കള്‍ട്ട് എന്ന ഗ്രൂപ്പിലേക്ക് അംഗമാകാന്‍ ക്ഷണിക്കും. ഗ്രൂപ്പിലെത്തിക്കഴിഞ്ഞാല് അവരെ മാനസികമായി പരിവര്‍ത്തനം ചെയ്ത് ലഹരിക്ക് അടിമകളാക്കുകയാണ് രീതി. ഗ്രൂപ്പില്‍ അംഗത്വം നേടാന്‍ ആരും നിര്‍ബന്ധിച്ചതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ചെയ്തതായിരുന്നു എന്നാണ് കുട്ടികള്‍ പൊലിസിനോട് പറഞ്ഞത്. കുട്ടികള്‍ ലഹരിക്കും മാനസിക പരിവര്‍ത്തനത്തിനും ഇടയായി നല്കിയ മൊഴി സ്വീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിയെ ഉടന്‍ പിടികൂടാന്‍ പൊലിസിന് നിര്‍ദേശം നല്കി. ഇതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."