HOME
DETAILS

സുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

  
backup
April 21 2017 | 21:04 PM

%e0%b4%b8%e0%b5%81%e0%b4%95%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7


ന്യൂഡല്‍ഹി: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ 'രണ്ടില' ചിഹ്നം ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാനുള്ള നീക്കത്തിനിടെ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖരന്റെ ജാമ്യം പരിഗണിക്കുന്നത് മാറ്റി.
എ.ഐ.എ.ഡി.എം.കെ (അമ്മ) വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെ ഉറ്റകൂട്ടാളിയായ സുകേഷ് തന്റെ അടിസ്ഥാന അവകാശങ്ങള്‍ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് പ്രത്യേക കോടതി 25ലേക്ക് മാറ്റിയത്.
പൊലിസ് കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് ഹരജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, കസ്റ്റഡിയിലിരിക്കെ സുകേഷിനു വസ്ത്രം കൈമാറാന്‍ പ്രത്യേക ജഡ്ജി പൂനം ചൗധരി കുടുംബത്തെ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, സുകേഷിന്റെ കസ്റ്റഡി കാലയളവ് മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തണമെന്ന് പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊലിസ് കസ്റ്റഡിയില്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അടിസ്ഥാന അവകാശങ്ങള്‍ പോലും ഹനിക്കുകയാണെന്നും പറഞ്ഞ് അഭിഭാഷകന്‍ അശ്വിനി കുമാര്‍ മുഖേനയാണ് സുകേഷ് ചന്ദ്രശേഖരന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സുകേഷിന് ജീവനു ഭീഷണിയുണ്ടെന്നും ദിനകരനുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ലെന്നും രാഷ്ട്രീയലാഭത്തിനു വേണ്ടി സുകേഷിനെ ബലിയാടാക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ 16നാണ് ഡല്‍ഹിയില്‍ വച്ച് സുകേഷ് അറസ്റ്റിലായത്. ദിനകരന്റെ മധ്യസ്ഥനായി തെര. ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ കോഴ നല്‍കാന്‍ ശ്രമിച്ചെന്നാണ് സുകേഷിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago