ചെറുകിട ഇറച്ചിക്കച്ചവട മേഖലയെ തകര്‍ക്കാനുള്ള ശ്രമം തോല്‍പ്പിക്കണം: മുസ്‌ലിം ലീഗ്
കല്‍പ്പറ്റ: അറവുശാലകളില്‍ നിന്ന് മാത്രമേ മൃഗങ്ങളെ അറക്കാന്‍ പാടുള്ളുവെന്ന നിയമത്തിന്റെ മറവില്‍ ചെറുകിട ഇറച്ചിക്കച്ചവടമേഖലയെ തകര്‍ക്കാനുള്ള ബ്രഹ്മഗിരി സൊസൈറ്റിയുടെ ശ്രമം ചെറുത്ത് തോല്‍പ്പിക്കാന്‍ മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു. അറവുശാലകള്‍ക്ക് ആവശ്യമായ സംവിധാനം ഒരുക്കിനല്‍കേണ്ടതിന്റെ ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടങ്ങള്‍ക്കും സര്‍ക്കാരിനുമാണ്. അത്തരം കശാപ്പുശാലകള്‍ ജില്ലയില്‍ നിലവിലില്ലാത്ത സാഹചര്യമാണുള്ളത്. ഇത് മുതലെടുത്ത് തല്‍പര കക്ഷികളെ മുന്നില്‍ നിര്‍ത്തി ജില്ലയിലെ മാംസവ്യാപാരം തങ്ങളുടെ വരുതിയില്‍ വരുത്തിത്തീര്‍ക്കാനാണ് ബ്രഹ്മഗിരി സൊസൈറ്റിയുടെ നീക്കം. അയല്‍സംസ്ഥാനങ്ങലില്‍ നിന്ന് ഉരുക്കളെ ഇറക്കുമതി ചെയ്യുന്നത് കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്‌സിഡി തട്ടിയെടുക്കാനുള്ള അവസരമായിട്ടേ കാണാനാവൂ. പ്രസിഡന്റ് പി.പി എ കരീം അധ്യക്ഷനായി. എം.എ മുഹമ്മദ് ജമാല്‍, അബൂബക്കര്‍, കെ.എം.കെ ദേവര്‍ഷോല, കണ്ണോളി മുഹമ്മദ്, എം.കെ അബൂബക്കര്‍ ഹാജി, പി.പി അയ്യൂബ്, റസാഖ് കല്‍പ്പറ്റ, ടി ഹംസ, പടയന്‍ മുഹമ്മദ്, എം.എ അസൈനാര്‍, പി ഇസ്മായില്‍, റിയാസ് കല്ലുവയല്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതവും ടി മുഹമ്മദ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."