തദ്ദേശ ഉപതെരഞ്ഞെടുപ്പ് മെയ് 17ന്
തിരുവനന്തപുരം: 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. ആറു ജില്ലകളിലെ ഏഴ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നാല് മുനിസിപ്പല്‍ വാര്‍ഡുകളിലും കോഴിക്കോട് ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാ പെരുമാറ്റച്ചട്ടം ഏപ്രില്‍ 15ന് നിലവില്‍വന്നു. നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 28 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന 29നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തിയതി മെയ് രണ്ടിനുമാണ്. വോട്ടെടുപ്പ് മെയ് 17ന് രാവിലെ ഏഴിന് ആരംഭിക്കും. 18ന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും.
പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കിഴക്കേക്കര), ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (കുമാരപുരം), തൃശ്ശൂര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (നടുവിക്കര വെസ്റ്റ്), മലപ്പുറം ആലങ്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (ചിയാന്നൂര്), കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ചെങ്ങാനി), കോഴിക്കോട് ചെക്യാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (പാറക്കടവ്), കണ്ണൂര്‍ പായം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (മട്ടിണി), പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 21 (കുമ്പഴ വെസ്റ്റ്), പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 21 (കണ്ടണ്ടങ്കാളി നോര്‍ത്ത്), മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 16 (ഉരുവച്ചാല്‍), ഫറോക്ക് മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 38 (ഇരിയംപാടം), പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (വെങ്ങളം) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."