താലൂക്കാശുപത്രിയില്‍ വെള്ളമില്ല: കനിവുതേടി അധികൃതര്‍
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം. സന്നദ്ധ സംഘടനകളുടെ സഹായം തേടി അധികൃതര്‍.
നിത്യേന 1500 ഓളം പേര്‍ ചികിത്സയ്‌ക്കെത്തുന്ന തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വര്‍ട്ടേഴ്‌സ് ആശുപത്രിയിലാണ് ജലക്ഷാമം കാരണം രോഗികളും, ജീവനക്കാരും ഒരുപോലെ വലയുന്നത്.
ഐ.പിയില്‍ 110 രോഗികള്‍ ഉണ്ടായിരുന്നെങ്കിലും ജലക്ഷാമം കാരണം 43 രോഗികള്‍ ആശുപത്രിവിട്ടു. ആശുപത്രിയുടെ കിണറില്‍ ഒന്നരയടിയോളം വെള്ളം മാത്രമേയുള്ളൂ. ഇത് ഓപ്പറേഷന്‍ തിയേറ്ററിലെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ആശുപത്രിയിലേക്ക് മറ്റു ആവശ്യങ്ങള്‍ക്കായുള്ള വെള്ളം ജലവിഭവ വകുപ്പാണ് വിതരണം ചെയ്തിരുന്നത്.
എന്നാല്‍ ഈയിടെയായി പുഴയോര വാസികള്‍ വെള്ളം എടുക്കുന്നതിനെതിരേ രംഗത്ത് വന്നത് ജലവിഭവ വകുപ്പിന് വെള്ളം ലഭിക്കാതെ വരികയും ഇത് ആശുപത്രിയിലേക്കുള്ള ജലവിതരണത്തിന് തടസമാവുകയും ചെയ്തു.
ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങളും താളംതെറ്റുന്നുണ്ട്.
നിത്യേന 21 രോഗികള്‍ ഡയാലിസിസിനായി യൂനിറ്റില്‍ എത്തുന്നുണ്ട്. ജലക്ഷാമം രോഗികളുടെ ജീവനുതന്നെ ഭീഷണിയിയിട്ടുണ്ട്.
വാഹനം, ടാങ്ക് എന്നിവ ഒന്നിച്ചോ, ഭാഗികമായോ ശുദ്ധജലവിതരണം നടത്തുന്നതിന് സൗജന്യമായി നല്‍കാന്‍ തയാറുള്ള വ്യക്തികളോ, സംഘടനകളോ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണമെന്നും, ആശുപത്രി ആവശ്യത്തിനായി ജലസ്രോതസുകളില്‍നിന്ന് വെള്ളം എടുക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കണമെന്നും തിരൂരാങ്ങാടി താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."