ദൂമയില്‍ ക്ലോറിന്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തല്‍
ദമസ്‌കസ്: സിറിയന്‍ നഗരമായ ദൂമയില്‍ സര്‍ക്കാര്‍ സൈന്യം ക്ലോറിന്‍ ഉപയോഗിച്ചുവെന്ന് അന്താരാഷ്ട്ര രാസായുധ നിരീക്ഷണ സംഘത്തിന്റെ (ഒ.പി.സി.ഡബ്ല്യു) കണ്ടെത്തല്‍. എപ്രിലില്‍ ദൂമയില്‍ നടന്ന ആക്രമണത്തിലാണ് ക്ലോറിന്‍ ഉപയോഗിച്ചത്.
ആക്രമണ സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെയും ദൃക്‌സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രഥമിക റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെതിരേയുള്ള വെളിപ്പെടുത്തല്‍. അന്വേഷണ സംഘം നാല് സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച തെളിവുകളില്‍ രണ്ടെണ്ണത്തിലും ക്ലോറിന്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തി.
ഇവിടങ്ങളില്‍ രാസായുധ നിര്‍മാണ കേന്ദ്രങ്ങളൊന്നും കാണാനായില്ല. ദൂമയില്‍ നടന്ന ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും പേരും മരണപ്പെട്ടത് ക്ലോറിന്‍ ഉപയോഗത്തിലൂടെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ സംഘം പ്രദേശത്ത് ഇപ്പോഴും പരിശോധന നടത്തുന്നുണ്ടെന്നും സിലിണ്ടര്‍ ഉപയോഗിച്ച പ്രദേശം കണ്ടെത്താനുള്ള ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒ.പി.സി.ഡബ്ല്യു അംഗങ്ങള്‍ പറഞ്ഞു.
വിമത നിയന്ത്രണത്തിലുള്ള പ്രദേശമായ ദൂമയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തെ തുടര്‍ന്ന് നഗരം സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു.
ദൂമയില്‍ രാസായുധ ആക്രമണം നടന്നിട്ടുണ്ടെന്ന അന്താരാഷ്ട്ര തലത്തില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒ.പി.സി.ഡബ്ല്യു നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടന്നത്. ആദ്യഘട്ടത്തില്‍ അന്വേഷണ സംഘത്തിന് മേഖലയില്‍ പ്രേവശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
തടസമായി സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ അധികൃതര്‍ നിരവധി ദിവസങ്ങള്‍ക്ക് ശേഷമാണ് സംഘത്തിന് പ്രവേശനം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."