HOME
DETAILS
MAL
എസ്.ബി.ഐ ശാഖയിലേക്ക് മാര്‍ച്ച് നടത്തി
backup
April 21 2017 | 21:04 PM
തിരൂര്‍: വന്‍കിട കിട്ടാകടങ്ങള്‍ തിരിച്ചുപിടിക്കാതെ എഴുതിത്തള്ളുന്ന എസ്.ബി.ഐ അധികൃതര്‍ കര്‍ഷകരുടെയും ജീവനക്കാരുടെയും പണം സര്‍വിസ് ചാര്‍ജിനത്തില്‍ കൊള്ളയടിക്കുകയാണെന്നാരോപിച്ച് ജോയിന്റ് കൗണ്‍സില്‍ എസ്.ബി.ഐ തിരൂര്‍ ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലാ പ്രസിഡന്റ് എന്‍.പി സലീം ഉദ്ഘാടനം ചെയ്തു. ബാങ്കിടപാടുകാരില് നിന്ന് കനത്ത സര്‍വിസ് ചാര്‍ജും പിഴയും ചുമത്തി ദ്രോഹിക്കുന്ന എസ്.ബി.ഐ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് എന്‍.പി സലീം ആവശ്യപ്പെട്ടു.
ജില്ലാ ട്രഷറര്‍ വി.പി ഗംഗാധരന്, ജില്ലാ കമ്മിറ്റിയംഗം എന്‍.പി രാധാകൃഷ്ണന്, കെ. അനന്തന് സംസാരിച്ചു. കെ. രാധാകൃഷ്ണന്, ആര്. സുനില്‍കുമാര്‍, സി. പ്രവീണ്‍, കെ.ഒ സജി, ഗിരീഷ് നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."