HOME
DETAILS
MAL
അസമിനുള്ള വെള്ളം ഭൂട്ടാന്‍ തടഞ്ഞെന്ന് വ്യാജ വാര്‍ത്ത
backup
June 27 2020 | 03:06 AM
നീരൊഴുക്ക് നിലച്ചു; തടസങ്ങള്‍ നീക്കിത്തുടങ്ങി
തിംഫു(ഭൂട്ടാന്‍): ചൈനക്കും നേപ്പാളിനും പിന്നാലെ ഇന്ത്യക്കെതിരേ പ്രകോപനവുമായി ഭൂട്ടാനും എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്ത. ഭൂട്ടാനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശമായ അസമിലേക്കുള്ള നീരൊഴുക്ക് തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇത് അസമിലെ 25 ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കര്‍ഷകരെ ബാധിക്കും.
ജൂണ്‍ 15ന് ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം ചൈന മേഖലയിലെ സഖ്യരാജ്യങ്ങളെ ഇന്ത്യക്കെതിരേ സമ്മര്‍ദമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണ്. പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ നിക്ഷേപമാണ് ചൈനക്കുള്ളത് എന്നിങ്ങനെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂട്ടാന്‍ തലസ്ഥാനമായ തിംഫുവില്‍ നിന്ന് അസമിലേക്കുള്ള നീര്‍ച്ചാലാണ് അടഞ്ഞത്. 1953 മുതല്‍ ഭൂട്ടാനിലെയും ഇന്ത്യയിലെയും കര്‍ഷകര്‍ ജലസേചനത്തിന് ഉപയോഗിച്ചുവരുന്നതാണിത്. അതേസമയം നീര്‍ച്ചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് പ്രകൃതിപരമായ കാരണങ്ങളാല്‍ നിലച്ചതാണെന്നും മറിച്ചുള്ള വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഭൂട്ടാന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഭൂട്ടാനിലേക്കു ചെന്നാണ് അസമിലെ കര്‍ഷകര്‍ നീര്‍ച്ചാല്‍ ഗതാഗതയോഗ്യമാക്കാറുള്ളത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം ഇത്തവണ അവര്‍ക്ക് ഇതിന് കഴിഞ്ഞില്ലെന്നതാണ് വാസ്തവമെന്ന് ഇന്ത്യ ടുഡേ ആന്റി ഫേക് ന്യൂസ് വാര്‍ റൂം(അഫ്‌വ) പറയുന്നു. ഇപ്പോള്‍ അസമിലെ കര്‍ഷകര്‍ക്ക് വെള്ളം കിട്ടുന്നതിന് നീര്‍ച്ചാലുകള്‍ പ്രദേശവാസികളുടെ സഹായത്തോടെ ഭൂട്ടാന്‍ ശരിപ്പെടുത്തിവരുകയാണെന്നും അഫ്‌വ വ്യക്തമാക്കുന്നു. ജലവിതരണം ഭൂട്ടാന്‍ തടസപ്പെടുത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."