HOME
DETAILS

വിവര'ത്തെ ചൊല്ലി ഏറ്റുമുട്ടലിന്

  
backup
July 15 2016 | 04:07 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9a%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81



തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു വിവരാവകാശ കമ്മിഷണറും സര്‍ക്കാരും നിയമപോരാട്ടത്തിനൊരുങ്ങുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരവകാശപരിധിയിലാണെന്നും തീരുമാനങ്ങള്‍ 24 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെന്നുമുള്ള വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം. പോളിന്റെ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. തീരുമാനങ്ങള്‍ രഹസ്യ സ്വഭാവമുള്ളതാണ്. അത് നടപ്പാക്കിയാലേ പരസ്യപ്പെടുത്താന്‍ കഴിയൂ. വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ കഴിയില്ല. വിവരാവകശ കമ്മിഷണറുടെ ഉത്തരവ് റദ്ദ് ചെയ്യാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.
നിലവില്‍ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ചില വകുപ്പുകളെയും ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനങ്ങളും അതില്‍ ഉള്‍പ്പെടുത്തിയതായിട്ടാണ് സര്‍ക്കാര്‍ നിലപാട്. വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ട് ഒരു മാസം കഴിഞ്ഞിട്ടും മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്താത്തതില്‍ മുഖ്യ വിവരാവകശ കമ്മിഷണര്‍ ഇന്നലെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് പുറത്തുവിട്ടത്. മുഖ്യ വിവരാവകാശ കമ്മിഷണറുടെ ഉത്തരവിന്മേല്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. മന്ത്രിസഭാ വിവരങ്ങള്‍ നടപ്പിലാക്കിയതിനു ശേഷം മാത്രം പരസ്യപ്പെടുത്തിയാല്‍ മതിയെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.
മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം. പോള്‍ അധികാരമേറ്റതിനു ശേഷം പുറപ്പെടുവിച്ച ആദ്യ ഉത്തരവ്. യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാനകാലത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങളാവശ്യപ്പെട്ടു നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍പ്പുകല്‍പ്പിച്ചാണു ഒരുമാസം മുന്‍പ് കമ്മിഷന്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ മൂന്നുമാസം മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങള്‍ 10 ദിവസത്തിനകം പരസ്യപ്പെടുത്തണം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതു പരിഗണിക്കണമെന്നും കമ്മിഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ തീരുമാനങ്ങളാവശ്യപ്പെട്ടു നല്‍കിയ വിവരാവകാശ അപേക്ഷ പൊതുഭരണ വകുപ്പ് തള്ളിയിരുന്നു. വിവരാവകാശനിയമം വകുപ്പ് 8 (1) പ്രകാരം മന്ത്രിസഭയുടെയും സെക്രട്ടറിമാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ചര്‍ച്ചകളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ള മന്ത്രിസഭാ രേഖകളും വിവരം വെളിപ്പെടുത്തലില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളവയാണെന്നായിരുന്നു ലഭിച്ച മറുപടി. മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്ക്കുള്ള കാരണങ്ങളും കാര്യം പൂര്‍ത്തിയാക്കിയതിനോ കഴിഞ്ഞതിനോ ശേഷമാണു പ്രസിദ്ധപ്പെടുത്തേണ്ടതെന്നും അപേക്ഷയ്ക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
അപേക്ഷകനായ വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനു ഇതേത്തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. വിശദമായി വാദം കേട്ട ശേഷമാണ് പൊതുഭരണ വകുപ്പിന്റെ നിലപാട് തള്ളിയത്. ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രിസഭാ യോഗം കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിശ്ചയമായും പുറത്തുവിടണമെന്നും മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള വാര്‍ത്താസമ്മേളനങ്ങള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് വിവാദമായിരുന്നു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തില്‍ നിന്ന് ഏറെ വിമര്‍ശനം കേട്ട ഉദ്യോഗസ്ഥനാണു വിന്‍സന്‍ എം.പോള്‍. വിവരാവകാശ കമ്മിഷണറായി അദ്ദേഹത്തെ നിയമിക്കുന്നതിനെയും സി.പി.എം എതിര്‍ത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago