ഹൃദയത്തിലെ ബ്ലോക്കും വ്യായാമ പരീക്ഷണവും
രക്തധമനികളില്‍ 100 ശതമാനം 90 ശതമാനം, 80 ശതമാനം എന്നിങ്ങനെയാണ് ബ്ലോക്കുകളുടെ കണക്കുകള്‍. ബ്ലോക്കുകളുടെ എണ്ണം വര്‍ധിക്കുന്തോറും രോഗത്തിന്റെ കാഠിന്യവും വര്‍ധിക്കും. രോഗത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുവാന്‍ ഇസിജി, എക്കോ കാര്‍ഡിയോഗ്രാം, ടിഎംടി, ആന്‍ജിയോഗ്രാം ഇങ്ങനെ പലവിധ പരീക്ഷണങ്ങള്‍ക്കും രോഗിയെ വിധേയനാക്കുന്നു. മേല്‍പ്പറഞ്ഞ മൂന്നു പരീക്ഷണങ്ങളിലും രോഗിക്ക് അപകടകരമായി ഒന്നുമില്ല. വ്യായാമ പരീക്ഷണത്തിലൂടെ രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കാനാകും.
നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്ലാറ്റ്‌ഫോമില്‍ രോഗിയെ നിര്‍ത്തുന്നു. രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പുകള്‍ എന്നിവയെല്ലാം അളക്കുവാന്‍ ദേഹത്ത് പലഭാഗങ്ങളിലും സാമഗ്രികള്‍ ഘടിപ്പിച്ചിരിക്കും. പ്ലാറ്റ്‌ഫോം നീങ്ങിക്കൊണ്ടിരിക്കും. പ്ലാറ്റ്‌ഫോമിന്റെ വേഗം കൂടുംതോറും രോഗി കൂടുതല്‍ വേഗത്തില്‍ രണ്ടുകാലും മാറ്റിക്കൊണ്ടിരിക്കണം. നിന്നുകൊണ്ടോടുന്ന പ്രതീതി ഉണ്ടാകും. രോഗിക്ക് ക്ഷീണം തോന്നുമ്പോള്‍ പ്ലാറ്റ്‌ഫോം നിര്‍ത്തുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാവും.
ഹൃദ്രോഗം ഒട്ടും ഇല്ലാത്ത ഒരാള്‍ക്ക് 15 മിനുട്ടോ അതില്‍ കൂടുതല്‍ നിന്നാലും ക്ഷീണം തോന്നുകയില്ല. അതെ സമയം 10 മിനുട്ടിനും 15 മിനുട്ടിനും ഇടയ്ക്ക് നിര്‍ത്തേണ്ടിവന്നാല്‍ ഹൃദയത്തിന്റെ കൊറോണറി ആര്‍ട്ടറിയില്‍ തകരാറുകള്‍ ഉണ്ട്. അത് പക്ഷെ അത്ര ഗൗരവമല്ലെന്ന് കരുതാം. 5 മിനുട്ടിനും 10 മിനുട്ടിനും ഇടയില്‍ അധികം ക്ഷീണിച്ചാല്‍ രോഗം ഏറെ ഗൗരവമാണ്. ഒന്നോ രണ്ടോ ധമനികളില്‍ കാര്യമായ ബ്ലോക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ട്. 5 മിനുട്ടിന് താഴെയാണെങ്കില്‍ അപകടകരമായ അവസ്ഥതന്നെ. പലപ്പോഴും ശസ്ത്രക്രിയപോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും ഹൃദയത്തിന്റെ പതനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."