
പ്രവാസി മടക്കം: വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സഊദി പ്രവാസികൾ പുറത്ത്, കേരളത്തിലേക്ക് സഊദിയിൽ നിന്ന് 11 സർവ്വീസുകളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്
റിയാദ്: അടിയന്തിര സാഹചര്യത്തിൽ ഉള്ള പ്രവാസികളെ കൊണ്ട് പോകുന്നതിനുള്ള വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൽ സഊദി പ്രവാസികൾ പുറത്ത്. വിവിധ രാജ്യങ്ങളിൽ നിന്നും കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രഖ്യാപിച്ച 136 സർവീസുകളിൽ ഒന്ന് പോലുംസഊദിയിൽ നിന്നും പ്രഖാപിച്ചിട്ടില്ല. ജൂലൈ ഒന്നു മുതല്‍ 14 വരെ 136 സര്‍വീസുകളാണ് ഗള്‍ഫ് ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് നടത്തുന്നത്. നേരത്തെ, ജൂണ്‍ 16 മുതല്‍ 22 വരെ നടത്തിയ മൂന്നാം ഘട്ടത്തിലും സഊദിയിൽ നിന്നു കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിരുന്നില്ല. ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ജൂലായില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ ലിസ്റ്റിൽ സഊദിയെ പാടെ തഴഞ്ഞിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 136 വിമാന സർവീസുകളിൽ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ നാലാം ഘട്ടത്തില്‍ എത്തിച്ചേരും. യുഎഇ (39), ബഹ്‌റിന്‍ (39), ഒമാന്‍ (13), മലേഷ്യ (2), സിങ്കപ്പൂര്‍ (1) എന്നിങ്ങനെയാണ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിമാന സര്‍വീസുകളുടെ എണ്ണം. 14 ദിവസങ്ങളിലായി കേരളത്തിലേക്ക് 16,638 വിദേശ മലയളികളെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ ഒന്നിന് ബഹ്‌റൈന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടും. 177 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് വന്ദേ ഭാരത് മിഷനില്‍ ഉപയോഗിക്കുന്നത്.
അതേസമയം, വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസില്‍ സഊദിയിൽ നിന്ന് കേരളത്തിലേക്ക് 11 സര്‍വീസുകള്‍ നടത്തുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികതയിൽ സംശയം ഉയർന്നിട്ടുണ്ട്. 158 വിമാന സര്‍വീസുകളുടെ വിവരങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിലാണ് കേരളത്തിലേക്ക് 11 സര്‍വീസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുളളത്. എന്നാൽ,
വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ (https://www.mea.gov.in/phase-4.htm) ഇവ ഇടം നേടിയിട്ടില്ല. മാത്രമല്ല, വന്ദേ ഭാരത് മിഷന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ എംബസിയും എയര്‍ ഇന്ത്യയും ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. EVAC SCH PHASE 4 എന്ന ഹെഡിങ്ങിലുള്ള ലിസ്റ്റാണ് പ്രചരിക്കുന്നത്. ഇതേ കുറിച്ചുള്ള വ്യക്തത ഉടൻ തന്നെ വരുമെന്നും കേരളത്തിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സഊദിയിലെ പ്രവാസികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• 5 days ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 5 days ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• 5 days ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 5 days ago
വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു
Kerala
• 5 days ago
ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം
oman
• 5 days ago
വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന് ആശങ്കയിൽ വ്യാപാരികൾ
Kerala
• 5 days ago
കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
Kerala
• 5 days ago
സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം
Kerala
• 5 days ago
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർമാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്
Kerala
• 5 days ago
പുതിയ ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
Kerala
• 5 days ago
മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു
National
• 5 days ago
നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം
National
• 5 days ago
ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍
National
• 5 days ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 5 days ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 5 days ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 5 days ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 5 days ago
തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 5 days ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 5 days ago
രാജസ്ഥാന്: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 5 days ago