മുസ്‌ലേര വല കാത്തത് മരണത്തിന്റെ വേദന കടിച്ചമര്‍ത്തി
സോച്ചി: ഉറുഗ്വെ ഗോള്‍കീപ്പര്‍ മുസ്‌ലേര കഴിഞ്ഞ ദിവസം വല കാത്തത് സ്വന്തം വീട്ടില്‍ നടന്ന രണ്ട് മരണത്തിന്റെ ദുഃഖവും പേറി. ഉറുഗ്വെ ഗോള്‍കീപ്പര്‍ മുസ്‌ലേരയുടെ അബദ്ധവും ഫ്രാന്‍സിനെതിരായ ഉറുഗ്വെയുടെ പരാജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരേ എതിരില്ലാത്ത രണ്ടണ്ട് ഗോളുകള്‍ക്ക് ഉറുഗ്വെ പരാജയപ്പെട്ടിരുന്നു. ഇതില്‍ രണ്ടണ്ടാമത്തെ ഗോള്‍ മുസ്‌ലേരയുടെ പിഴവായിരുന്നു. ഗ്രീസ്മന്റെ ഷോട്ട് മുസ്‌ലേരക്ക് നേരെയാണ് വന്നതെങ്കിലും പഞ്ച് ചെയ്ത് അകറ്റുന്നതില്‍ മുസ്‌ലേര പരാജയപ്പെടുകയും പന്ത് വലയില്‍ എത്തുകയുമായിരുന്നു.
മുസ്‌ലേരയുടെ പ്രകടനത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മുസ്‌ലേരയെ ഓര്‍ത്ത് സഹതപിക്കുകയാണ് താരത്തെ അറിയുന്നവര്‍. ഉറുഗ്വേയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് തൊട്ടു മുമ്പത്തെ ദിവസങ്ങളിലായിരുന്നു മുസ്‌ലേരയുടെ വീട്ടില്‍ രണ്ടണ്ട് മരണങ്ങള്‍ നടന്നത്. മുസ്‌ലേരയുടെ അമ്മാവനെയും അമ്മയുടെ അമ്മയെയും ആണ് 72 മണിക്കൂറിനിടെ മുസ്‌ലേരയ്ക്ക് നഷ്ടപ്പെട്ടത്.
താരത്തിന് വീട്ടിലേക്ക് മടങ്ങാന്‍ പറ്റുമായിരുന്നു എങ്കിലും ടീമിലെ ഏറ്റവും പരിചയസമ്പത്ത് ഉള്ള താരമെന്ന നിലയില്‍ ഉത്തരവാദിത്വം മറക്കാന്‍ മുസ്‌ലേര ഒരുക്കമായിരുന്നില്ല.
താരം ഫ്രാന്‍സിനെതിരേ വിഷമം കടിച്ചമര്‍ത്തി കളിക്കുകയായിരുന്നു. അതിനിടെയാണ് അബദ്ധവും താരത്തിന് തിരിച്ചടിയായത്. ഉറുഗ്വെക്ക് വേണ്ടണ്ടി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമാണ് മുസ്‌ലേര.
ഒരു പിഴവ് കൊണ്ടണ്ട് മുസ്‌ലേരയെ വിമര്‍ശിക്കാന്‍ ആവില്ല എന്ന് ഉറുഗ്വെ ക്യാപ്റ്റന്‍ ഗോഡിന്‍ ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു.
ടീമിനെ ഒരുപാട് പിഴവുകളില്‍ നിന്ന് ഒറ്റയ്ക്ക് രക്ഷിച്ച ചരിത്രം മുസ്‌ലേരയുടെ കരിയറിനുണ്ടണ്ട്. അതുകൊണ്ടണ്ട് ഈ ഗോള്‍ ഒരു പ്രശ്‌നമായി കണക്കാക്കുന്നില്ല എന്നായിരുന്നു ഗോഡിന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."