HOME
DETAILS
MAL
മലയാളി ദമ്പതികള്‍ വിറ്റ നവജാത ശിശു പൊലിസ് കസ്റ്റഡിയില്‍
backup
July 15 2016 | 04:07 AM
കോയമ്പത്തൂര്‍: തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ വിറ്റ നവജാത ശിശു റെയില്‍വേ പൊലിസ് കസ്റ്റഡിയില്‍. പെണ്‍കുഞ്ഞ് ഇപ്പോള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശിശുവിനെ ട്രെയിനില്‍ കൊണ്ടുപോവുകയായിരുന്ന സേലം വാഴപ്പാടി സ്വദേശി കൃഷ്ണന്റെ ഭാര്യ റാണി (38), സരസു (45) എന്നിവര്‍ പൊലിസ് കസ്റ്റഡിയിലാണ്. ഈറോഡ് നിന്ന് പാലക്കാട്ടേക്കുപോകുകയായിരുന്ന ട്രെയിനില്‍ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലിസിനു ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."