HOME
DETAILS
MAL
സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ദാമോദരന്‍ ഹാജരായി
backup
July 15 2016 | 04:07 AM
കൊച്ചി: വിവാദങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ. എം.കെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. ഈ കേസിലെ പ്രധാന എതിര്‍കക്ഷി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്.
അതിനിടെ, ലോട്ടറിത്തട്ടിപ്പു കേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനെതിരേ സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹരജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. ജസ്റ്റിസ് പി.ബി.സുരേഷ്കുമാറാണ് ഹരജി പരിഗണിക്കുന്നത്. ഇന്നലെ ഹൈക്കോടതി വാദം കേള്‍ക്കവെ സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് ഹൈക്കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."