HOME
DETAILS

പരിശോധന പ്രഹസനം: ഭക്ഷ്യസുരക്ഷയില്‍ ആശങ്ക

  
backup
April 21 2017 | 23:04 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8


കക്കട്ടില്‍: കുറ്റ്യാടി നാദാപുരം മേഖലകളില്‍ ഭഷ്യ സുരക്ഷാ പരിശോധന പ്രഹസനമാകുന്നതായി പരാതി.  ഭക്ഷ്യവിഷബാധയേറ്റ് കാപ്പാട് സ്വദേശിയായ അഞ്ച് വയസുകാരന്‍ മരിച്ച സാഹചര്യത്തില്‍  വില്‍പ്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിച്ച് പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാവുകയാണ്. കോഴിക്കോട് ജില്ലയില്‍ കു കു പുഡിങ് വില്‍പ്പന ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിട്ടും ഇതേ രീതിയില്‍ വില്‍പ്പനക്കായി നിരവധി ഭക്ഷ്യവസ്തുക്കള്‍ ബേക്കറികളിലും ചില സ്റ്റേഷനറി ഷോപ്പുകളിലും വ്യാപകമായി കച്ചവടം ചെയ്യുന്നുണ്ട്.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മിച്ച ഭക്ഷ്യ വസ്തുക്കള്‍ വ്യാപകമായി നാട്ടിന്‍ പുറങ്ങളിലടക്കം വില്‍പ്പന നടത്തുമ്പോള്‍ ഇതും പരിശോധിക്കേണ്ടവര്‍ മൗനം നടിക്കുകയാണ്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്താന്‍ മാത്രം ചില ടൗണുകളില്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള കോള്‍ട്ടാര്‍ ചായങ്ങളും പഞ്ചസാരയ്ക്ക് പകരം, മാരക രോഗങ്ങള്‍ വരുത്തുന്ന സാ ക്രിന്‍പോലുള്ള രാസവസ്തുക്കളും ചേര്‍ത്താണ് ഇവ നിര്‍മിക്കുന്നത്.
എന്നാല്‍ ഇവ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സംവിധാനമൊരുക്കാത്തതും, ഗുണമേന്‍മ ഉറപ്പാക്കാത്ത വകുപ്പിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌കൂള്‍ പരിസരത്ത് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കൂട്ടുതലായി വില്‍പ്പനയ്‌ക്കെത്തുന്നത്. ചെറിയ വിലക്ക് ലഭിക്കുമെന്നതിനാല്‍ മിക്ക കുട്ടികളും ഇതിന്റെ സ്ഥിരം ഉപഭോക്താക്കളാണ്. സ്‌കൂര്‍ അവധിക്കാലത്തെ കുട്ടി കച്ചവടത്തിനും, വില്‍പനയ്‌ക്കെത്തുന്ന മിഠായികളും മറ്റും ഇതേ രീതിയില്‍ ഭക്ഷ്യയോഗ്യമല്ലാത്തവയാണെന്ന് വകുപ്പ് സമ്മതിക്കുന്നു .സ്ഥിരമായി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് മാരകമായ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പന്നങ്ങള്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരേ നടപടി കൈക്കൊള്ളാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പും ശക്തമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  3 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  3 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  3 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  3 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  3 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  3 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  3 months ago