പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം.
നാദാപുരം: സപര്യ ധര്‍മ്മസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഹൈന്ദവം - 2017 ധര്‍മ്മ പ്രഭാഷണ പരമ്പരക്ക് അരൂര്‍ യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ വൈകുന്നേരം തുടക്കമാവുമെന്ന് സപര്യ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമി കളാണ് 'ശ്രീ നാരായണ ഗുരുദേവ വിരചിതമായ ദൈവദശകം' എന്ന കൃതിയെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നത്.
ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളായ കളരി ഗുരുക്കള്‍, പത്മശ്രീ മീനാക്ഷി അമ്മ, കവി കടമേരി ബാലകൃഷ്ണന്‍, പാരമ്പര്യ കൈതൊഴില്‍ വിദഗ്ധന്‍ തയുള്ളതില്‍ രാജന്‍, പാരമ്പര്യ തറി മരുന്ന് വൈദ്യന്‍ തൊടുവ കണ്ടി കൃഷ്ണന്‍, സംസ്ഥാന യുവജനോത്സവത്തില്‍ സംസ്‌കൃത പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മയ്യന്നൂര്‍ സ്വദേശിനി കുമാരി ബെന്ന ഫാത്തിമ എന്നിവരെ ആദരിക്കും.
വിവധ കലാപരിപാടികളും അരങ്ങേറും. വെള്ളിയാഴ്ചയോടെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പര സമാപിക്കും. നാദാപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.കെ രജീന്ദ്രനാഥ് ,സി ശശി, അജിത്ത് കുമാര്‍ സി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."