HOME
DETAILS
MAL
അന്താരാഷ്ട്ര അറബിക് സെമിനാര്‍
backup
July 15 2016 | 04:07 AM
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല അറബി വിഭാഗവും യു.എ.ഇയിലെ ദാറുല്‍ യാസ്മീന് പബ്ലിഷേഴ്സും സംയുക്തമായി ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ ഈ മാസം 18, 19 തിയതികളില്‍ നടക്കുന്ന സെമിനാറില്‍ അറബ്- ഇന്ത്യന്‍ സാഹിത്യ വിവര്‍ത്തനങ്ങളെക്കുറിച്ചും ഇന്ത്യയിലെ അറബി അക്കാദമിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കും. കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."