HOME
DETAILS
MAL
വാഹനാപകടം: 13.88 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
backup
July 08 2018 | 06:07 AM
വടകര: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായ യുവാവിന് 13,88,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര എം.എ.സി.ടി ജഡ്ജ് ഷിബു തോമസ് വിധിച്ചു. ഏറാമല താക്കോത്തിന്റവിട വിജയന്റെ മകന്‍ വിനീഷിന് (28) സ്വകാര്യ ബസിടിച്ച് പരുക്കേറ്റ കേസിലാണ് കോടതി വിധി. 2014 നവംബര്‍ രണ്ടിനാണ് സംഭവം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിനീഷിനെ ദേശീയപാതയില്‍ പുഞ്ചിരി മില്ലിനടുത്ത് വച്ചാണ് ബസിടിച്ചത്. റോഡിലേക്ക് തെറിച്ചു വീണ വിനീഷിന് സാരമായി പരുക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."