അഫ്ഗാനില്‍ റഷ്യ കളിച്ചു
യു.എസ് സൈനികരെ കൊല്ലുന്നതിന് ഭീകരര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തു
വാഷിങ്ടണ്‍: അഫ്ഗാനിലെ യു.എസ് സൈനികരെ കൊലപ്പെടുത്തുന്നതിന് താലിബാന് ബന്ധമുള്ള ഭീകരര്‍ക്ക് റഷ്യ പ്രതിഫലം വാഗ്ദാനം ചെയ്തതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യൂറോപ്പില്‍ നടന്ന വധശ്രമങ്ങള്‍ക്ക് റഷ്യന്‍ ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്നും മാസങ്ങള്‍ മുമ്പേ യു.എസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് റഷ്യക്ക് തിരിച്ചടി നല്കുന്ന കാര്യം വൈറ്റ്ഹൗസ് തീരുമാനിച്ചിട്ടില്ല.
2019ല്‍ അഫ്ഗാനില്‍ 20 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഏതെല്ലാമാണ് റഷ്യക്കുവേണ്ടി നടന്ന കൊലകളെന്ന് വ്യക്തമല്ല. താലിബാനുമായി നടന്ന 20 വര്‍ഷത്തെ യുദ്ധത്തിനു ശേഷം യു.എസ് സൈനികരെ പൂര്‍ണമായി പിന്‍വലിച്ച് അഫ്ഗാനില്‍ സമാധാനം സ്ഥാപിക്കാന്‍ താലിബാനുമായി ഫെബ്രുവരിയില്‍ ധാരണയായിരുന്നു. നിലവില്‍ 8,600 യു.എസ് സൈനികരേ അഫ്ഗാനിലുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."