ഈരാറ്റുപേട്ട നഗരസഭ: ജനപക്ഷത്തെ തള്ളി യു.ഡി.എഫ്; അവിശ്വാസം ഉടന്‍
ഈരാറ്റുപേട്ട: പി.സി ജോര്‍ജ്ജിന്റെ എന്‍.ഡി.എ പ്രവേശനത്തില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച് യു.ഡി.എഫ്. നഗരസഭയില്‍ ജനപക്ഷവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അടിയന്തര യു.ഡി.എഫ് യോഗം തീരുമാനിച്ചു. പി.സി ജോര്‍ജിനെയും എന്‍.ഡി.എയേയും പരസ്യമായി തളളിപ്പറഞ്ഞ് പ്രസ്താവനയിറക്കിയില്ലെങ്കില്‍ ചെയര്‍മാനെതിരെയും വൈസ് ചെയര്‍മാനെതിരെയും അവിശ്വാസത്തിന് നോട്ടിസ് നല്‍കാനും യോഗം തീരുമാനിച്ചു.ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും പിന്തുണച്ചതിലൂടെ പി.സി ജോര്‍ജ് മതേതര വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണ്. ഈരാറ്റുപേട്ടയിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് പി.സി ജോര്‍ജ്ജിന്റെ ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എന്‍.ഡി.എ ബന്ധത്തിലൂടെ പി.സി ജോര്‍ജ് തന്നെ സ്‌നേഹിച്ച അനേകായിരങ്ങളോട് കൊടിയ വഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്നും യു.ഡി.എഫ് യോഗം വിലയിരുത്തി.
8 അംഗ നഗരസഭയില്‍ യു.ഡി.എഫ് 11, എല്‍.ഡി.എഫ് 8 , ജനപക്ഷം 4, എസ്.ഡി.പി.ഐ 4, യു.ഡി.എഫ് പക്ഷത്തേക്ക് വന്ന സ്വത 1എന്നിങ്ങനെയാണ് കക്ഷിനില.വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി.എം മുഹമ്മദ് ഇല്യാസ്, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.എച്ച് നാസര്‍, ലത്തീഫ് വെള്ളുപ്പറമ്പില്‍, പി എച്ച് നൗഷാദ്, നാസ്സര്‍ വെള്ളൂപ്പറമ്പില്‍, എം.എം നൂര്‍സലാം, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ വി.എം സിറാജ്, നിസാര്‍ കുര്‍ബാനി, കൗണ്‍സിലര്‍മാരായ സി.പി ബാസിത്ത്, കെ.പി മുജീബ് ,അന്‍വര്‍ അലിയാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."