ഏഷ്യന്‍ പസഫിക് ചില്‍ഡ്രന്‍സ് കണ്‍വന്‍ഷനില്‍ മലയാളി ബാലികയും
കോഴിക്കോട്: ഈ വര്‍ഷം ജപ്പാനിലെ ഫുക്വാക്കയില് നടക്കുന്ന ഏഷ്യന്‍ പസഫിക് ചില്‍ഡ്രന്‍സ് കണ്‍വന്‍ഷനില്‍ മലയാളി ബാലികയും പങ്കാളിയാവും. കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ഉള്ള്യേരി സ്വദേശിനിയുമായ എസ്.എ ഐന്‍ ആണ് ഇന്ത്യയില്‍ നിന്നുള്ള ആറ് പ്രതിനിധികളിലൊരാളായി പങ്കെടുക്കുന്നത്.
അസം, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. കുട്ടികളില്‍ സമാധാനവും അന്താരാഷ്ട്ര സൗഹൃദവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാന് സര്‍ക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നത്. 46 രാജ്യങ്ങളില്‍നിന്നു പതിനൊന്ന് വയസുള്ള മൂന്ന് വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുക.
ജപ്പാനീസ് ജീവിത രീതിയും കലാലയ ജീവിതവും അടുത്തറിയാന്‍ പ്രതിനിധികള്‍ക്ക് അവസരമുണ്ടാവും. ഉള്ള്യേരി സ്വദേശി അഫ്സല് ബാബുവിന്റെയും സലൂജ അഫ്സലിന്റെയും മകളാണ് ഐന്‍. വാര്‍ത്താ സമ്മേളനത്തില്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ കൊയിലാണ്ടി മേഖലാ പ്രസിഡന്റ് ഡോ. അനൂപ് കൃഷ്ണന്, ടി.പി സുബീഷ് , അഫ്സല് ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."