മഹിജ സമരം: നിലപാട് വിശദീകരിക്കാന്‍ കോടിയേരി നാളെ വളയത്ത്
നാദാപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ വിശദീകരിക്കാന്‍ കോടിയേരി നാളെ വളയത്തെത്തും.
മഹിജയും കുടുംബവും തിരുവന്തപുരത്ത് നടത്തിയ സമരത്തിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടി അണികളില്‍ ചര്‍ച്ചയാവുകയും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നയം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തുന്നത്. ജിഷ്ണുവിന്റെ ജന്മദേശമായ പൂവ്വംവയലില്‍ ഞായാറാഴ്ചയാണ് വിപുലമായ ഒരുക്കത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്.
ഏരിയാതലത്തില്‍ നിന്ന് പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. കഴിയാഴ്ച മഹിജ സമരം അവസാനിപ്പിച്ച ഉടന്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ വളയത്ത് സി.പി.എം പൊതുയോഗം നടത്തിയിരുന്നെങ്കിലും ജനപങ്കാളിത്തം കുറഞ്ഞത് ചര്‍ച്ചയായിരുന്നു. ഇതു മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് സി.പി.എം നേതാക്കള്‍.
വളയത്തെ പരിപാടിക്ക് ശേഷം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ ക്യാംപുകളും സംഘടിപ്പിക്കും.
യു.ഡി.എഫും ബി.ജെ.പിയും ജിഷ്ണു വിഷയത്തില്‍ അനാവശ്യ വിവാദം ഉയര്‍ത്തി മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് സി.പി.എം ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. അതേസമയം മഹിജ സമരത്തെ സര്‍ക്കാര്‍ നേരിട്ട നടപടിക്കെതിരേ സി.പി.എമ്മിന്റെ അണികളില്‍ ഉയരുന്ന പ്രതിഷേധം നേതൃത്വത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
മഹിജ സമരത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും അത് കുടുംബത്തിന് കൂടി ബോധ്യമായതാണെന്നുമാണ് സി.പി.എം നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."