'നവകേരളത്തിന്റെ രക്ഷകരാകാന്‍ പ്രവാസികള്‍ തയാറാകണം'
തൊടുപുഴ: നവകേരളത്തിന്റെ രക്ഷകരാകാന്‍ തിരിച്ചുവന്ന പ്രവാസികള്‍ സജ്ജരാകണമെന്ന് കേരളാ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് എസ്.വി അബ്ദുല്ല ആഹ്വാനം ചെയ്തു. പ്രവാസി ലീഗ് ഇടുക്കി ജില്ലാ ക്യാംപ് മുട്ടം റൈഫിള്‍ ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ യു.ഡി.എഫിന്റെ വിജയത്തിലൂടെ യു.പി.എയെ ഭരണത്തിലെത്തിക്കാന്‍ എല്ലാ പ്രവാസികളും പ്രവാസികുടുംബങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഹമ്മദ് ഹനീഫ് കാശിഫി ഉദ്ബോധന പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.എസ് ഷാജിയുടെ അധ്യക്ഷതയില്‍ നടന്ന ക്യാംപില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍ സ്വാഗതമാശംസിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നോര്‍ക്കാ റൂട്ട്സ് സെന്റര്‍ മാനേജര്‍ സിമിമോന് സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.
പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫാ മുന്നിയൂര്‍,കോഴിക്കോട് ജില്ലാ സെക്രട്ടറി മജീദ് വടകര, തൊടുപുഴ നഗരസഭാ വൈസ് ചെയര്മാന് അഡ്വ. സി.കെ ജാഫര്‍,ജില്ലാ ലീഗ് സെക്രട്ടറി ടി.എസ് ഷംസുദ്ദീന്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എച്ച് അബ്ദുല്‍ ജബ്ബാര്‍, പ്രവാസി ലീഗ് ജില്ലാ ഭാരവാഹികളായ കെ.എച്ച് അബ്ദു, വി.എസ് സൈത് മുഹമ്മദ്, കെ.എ അന്‍ഷാദ്, പി.ഇ ഇര്‍ഷാദ്, കെ.എം അബ്ദുല്‍ റസാഖ്, പി.ബി ഷരീഫ്, പി.എം അബ്ദുല്‍ കരിം, കെ.കെ അന്‍സാര്‍, മണ്ഡലം ഭാരവാഹികളായ കെ.എസ് സക്കീര്‍ ഹുസൈന്, സി.എ അര്‍ഷദ്, വി.കെ ഹുസൈന്, മൈതീന്‍കുട്ടി ഹാജി, മുഹമ്മദ് ആരിഫ്, മുഹമ്മദാലി,വി.എം മൂസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."