തൃക്കരിപ്പൂര്‍ ജാമിഅ സഅദിയ്യ: പ്രശ്‌നത്തിന് പരിഹാരമായി
ചേളാരി: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ജാമിഅ സഅദിയ്യയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരമായി. ജാമിഅ സഅദിയ്യയുടെ സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റി സമസ്തയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമസ്ത നേതാക്കള്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
തൃക്കരിപ്പൂര്‍ ജാമിഅ സഅദിയ്യയുടെ വസ്തുക്കള്‍ വഖ്ഫ് ചെയ്യപ്പെട്ടതല്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നതിന് ശറഇല്‍ തെറ്റില്ലെങ്കിലും വഖ്ഫ് ആക്ട് പ്രകാരം സ്വത്തുക്കള്‍ വില്‍പന നടത്തുന്നതിനും വാങ്ങുന്നതിനും നിയപരമായി തടസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുന്നു. ജാമിഅ സഅദിയ്യയുടെ വസ്തുക്കള്‍ തൃക്കരിപ്പൂര്‍ ഠഋഇഠ വാങ്ങിയതും ജാമിഅ സഅദിയ്യ കമ്മിറ്റി വിറ്റതും വഖ്ഫ് ആക്ടിന്റെ പിരിധിയില്‍ ഈ വസ്തു വരില്ലെന്ന ധാരണപ്രകാരമായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഠഋഇഠ ന്റെ ഭാരവാഹികളെ സംബന്ധിച്ചും മറ്റും തെറ്റിദ്ധാരണാപരമായ പ്രചാരണങ്ങള്‍ ഉണ്ടായതിനാല്‍ സ്വത്ത് വാങ്ങിയത് തങ്ങള്‍ റദ്ദാക്കുന്നതായി ഠഋഇഠ ഭാരവാഹികള്‍ സമസ്ത നേതാക്കളെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയത് റദ്ദാക്കുന്നതിന് അനുവാദം നല്‍കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആരുടെ ഭാഗത്തും ഒരു തെറ്റും ഉണ്ടായിട്ടില്ലെന്ന് സമസ്തയ്ക്ക് ബോധ്യമായി.
ജാമിഅ സഅദിയ്യയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും തുടര്‍ നടത്തിപ്പിന് ആവശ്യമായ നടപടികള്‍ സമസ്ത പിന്നീട് തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കേസുകളും ബന്ധപ്പെട്ടവര്‍ പിന്‍വലിക്കേണ്ടതാണെന്നും മേലില്‍ ഇത് സംബന്ധിച്ച് ആരില്‍ നിന്നും പരസ്പര ആരോപണങ്ങല്‍ ഉണ്ടാവാന്‍ പാടില്ലാത്തതുമാണെന്ന് യോഗത്തില്‍ തീരുമാനമായി.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ. ഉമര്‍ ഫൈസി മുക്കം, എം.സി മായിന്‍ ഹാജി, എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, എ.ജി.സി ബശീര്‍, ടി.കെ പൂക്കോയ തങ്ങള്‍, സി.ടി അബ്ദുല്‍ഖാദര്‍, ഒ.ടി അഹ്മദ്, പി.വി അബ്ദുസ്സലാം ദാരിമി, പി.കെ താജുദ്ദീന്‍ ദാരിമി, കെ.ടി അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേറൂര്‍, എം. മൊയ്തു മൗലവി, സുബൈര്‍ ദാരിമി, എ.ജി മുഹമ്മദ് മുശ്താഖ്, നാഫിഹ് അസ്അദി, ഹാരിസ് ഹസനി, എം. സഈദ് ദാരിമി, ടി. മുഹമ്മദ് അലി, യു.കെ ഹാശിം, എം.ടി.പി ഇബ്‌റാഹീം അസ്അദി, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."