നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
കൊച്ചി: സിനിമ, സീരിയല്‍ താരങ്ങളെയും മോഡലുകളെയും ബ്ലാക്ക്മെയിലിങ് നടത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പാലക്കാട് നൂറാണി സ്വദേശി മുഹമ്മദ് ഷെരീഫ് അറസ്റ്റില്‍.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസന്വേഷിക്കുന്ന പ്രത്യേക പൊലിസ് സംഘം നൂറാണി ഭാരത്നഗറിലെ വീട്ടില്‍നിന്ന് ഇന്നലെ രാവിലെയാണു കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. മോഡല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ആലപ്പുഴയിലെ യുവതിയുള്‍പ്പെടെയുള്ളവരെ പാലക്കാട്ടെ ലോഡ്ജില്‍ തടങ്കലില്‍ പാര്‍പ്പിച്ചു സ്വര്‍ണക്കടത്തിനു പ്രേരിപ്പിച്ചതിന് ഷെരീഫിനെയും വാടനാപ്പള്ളി സ്വദേശി റഫീക്കിനെയും പ്രതികളാക്കി നോര്‍ത്ത് പൊലിസ് കേസെടുത്തിരുന്നു.
ഷെരീഫിന്റെ പേരില്‍ വിവാഹാലോചനയുമായിട്ടാണു മരട് മോസ്ക് റാഡിലുള്ള നടി ഷംന കാസിമിന്റെ വീട്ടില്‍ റഫീക്കിന്റെ നേതൃത്വത്തില്‍ ജൂണ്‍ മൂന്നിന് അഞ്ചംഗ സംഘമെത്തിയത്. സംഘത്തില്‍ ഷെരീഫ് ഉണ്ടായിരുന്നില്ല.
നടിയുടെ വീട്ടിലെത്താന്‍ റഫീക്കും സംഘവും സഞ്ചരിച്ച കാര്‍ തൃശൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷെരീഫ് നാളെ പൊലിസിന് മുന്നില്‍ കീഴടങ്ങാന്‍ തയാറെടുക്കുന്നതിനിടെയാണു നാടകീയമായി പിടികൂടിയത്. പാലക്കാട് സൗത്ത് പൊലിസ് സ്റ്റേഷനില്‍ വധശ്രമ, ലഹരികടത്ത് കേസുകളില്‍ പ്രതിയായ ഇയാള്‍ കൊടുങ്ങല്ലൂരില്‍ ഭാര്യയ്ക്കൊപ്പമാണു താമസം.
ഷെരീഫിന്റെ ഫോട്ടോ ഉപയോഗിച്ച് ഒന്നാംപ്രതി റഫീക്കാണ് ഷംന കാസിമുമായി ബന്ധപ്പെട്ടിരുന്നത്. മുഖ്യപ്രതി ഷെരീഫ് ടിക് ടോക് വിഡിയോ ചിത്രീകരിച്ചത് യഥാര്‍ഥ പൊലിസ് ജീപ്പിലാണെന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതേപ്പറ്റി കൊച്ചി സിറ്റി പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."