വന്ദേഭാരത് മിഷന് നാലാം ഘട്ടത്തില്‍ സഊദി പ്രവാസികള്‍ പുറത്ത്
റിയാദ്: അടിയന്തിര സാഹചര്യത്തില്‍ ഉള്ള പ്രവാസികളെ കൊണ്ട് പോകുന്നതിനുള്ള വന്ദേഭാരത് മിഷന് പദ്ധതിയുടെ നാലാം ഘട്ടത്തില്‍ സഊദി പ്രവാസികള്‍ പുറത്ത്. വിവിധ രാജ്യങ്ങളില്‍ നിന്നും കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രഖ്യാപിച്ച 136 സര്‍വിസുകളില്‍ ഒന്ന് പോലുംസഊദിയില് നിന്നും പ്രഖാപിച്ചിട്ടില്ല. ജൂലൈ ഒന്നു മുതല്‍ 14വരെയാണ് സര്‍വിസ്. നേരത്തെ, ജൂണ്‍ 16 മുതല്‍ 22 വരെ നടത്തിയ മൂന്നാം ഘട്ടത്തിലും സഊദിയില്‍ നിന്നു കേരളത്തിലേക്ക് സര്‍വിസ് അനുവദിച്ചിരുന്നില്ല. ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ജൂലായില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ ലിസ്റ്റില്‍ സഊദിയെ പാടെ തഴഞ്ഞിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 136 വിമാന സര്‍വിസുകളില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ നാലാം ഘട്ടത്തില്‍ എത്തിച്ചേരും. യു.എ.ഇ (39), ബഹ്റൈന്‍ (39), ഒമാന്‍ (13), മലേഷ്യ (2), സിങ്കപ്പൂര്‍ (1) എന്നിങ്ങനെയാണ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ലിസ്റ്റ് പ്രകാരം കേരളത്തിലേക്കുള്ള വിമാനങ്ങളുടെ എണ്ണം. 177 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് വന്ദേ ഭാരത് മിഷനില്‍ ഉപയോഗിക്കുന്നത്.അതേസമയം, വന്ദേ ഭാരത് മിഷന് നാലാം ഘട്ട സര്‍വിസില്‍ സഊദിയില്‍ നിന്ന് കേരളത്തിലേക്ക് 11 സര്‍വിസുകള്‍ നടത്തുമെന്ന റിപ്പോര്‍ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇവ ഇടം നേടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."