HOME
DETAILS
MAL
ചെമ്പുകടവ് മൂന്നാംഘട്ട പദ്ധതി; വിദഗ്ധ സമിതി അന്വേഷിക്കണമെന്ന്
backup
July 08 2018 | 06:07 AM
കോടഞ്ചേരി: ചെമ്പുകടവ് മൂന്നാംഘട്ട ചെറുകിട ജല വൈദ്യുത പദ്ധതിയില്‍ ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ പാരിസ്ഥിതിക വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് സി.പി.എം ചെമ്പുകടവ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയില്‍ വെണ്ടേക്കുംപൊയില്‍, കോഴിക്കോടന്ചാല്, പാലക്കുന്ന് തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
ഈ പ്രദേശത്താണ് കെ.എസ്.ഇ.ബിയുടെ മൂന്നംഘട്ട പദ്ധതിയുടെ ടണല്‍ നിര്‍മിക്കുന്നത്. ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. അതിനാല്‍ അധികൃതര്‍ വിദഗ്ധ സമിതിയെ കൊണ്ട് പരിശോധന നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. സത്യന് ചോലായില്‍ അധ്യക്ഷനായി. മജീദ് മരോട്ടിക്കല്‍, പി.ജെ ജോസന്, കെ.പി ചാക്കോച്ചന്, പി.എ ഗോപാലന്, ഷൈമോന്‍ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."