ചര്‍ച്ച പരാജയം ബസ് തൊഴിലാളി സമരം നാലുമുതല്‍
കണ്ണൂര്‍: വിഷുക്കാലത്ത് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്കു നല്‍കിയിരുന്ന കസ്റ്റമറി ബോണസും രണ്ടു ഗഡു ഡി.എയും നല്‍കണമെന്ന് ആവശ്യപ്പെട്ട് മെയ് നാലുമുതല്‍ ബസ് തൊഴിലാളികള്‍ നടത്താനിരുന്ന സമരം ഒത്തു തീര്‍പ്പാക്കാനായി വിളിച്ച ചര്‍ച്ച പരാജയം. റീജണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ.എം സുനിലിന്റെ അധ്യക്ഷതയില്‍ ലേബര്‍ ഓഫിസിലായിരുന്നു ട്രേഡ് യൂനിയന്‍ നേതാക്കളെയും ബസുടമസ്ഥ സംഘം പ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചത്. എന്നാല്‍ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നും കൂടുതല്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും ബസുടമകള്‍ യോഗത്തില്‍ വ്യക്തമാക്കി. ജോയിന്റ് ലേബര്‍ കമ്മിഷണറും ജില്ലാ ലേബര്‍ ഓഫിസര്‍ ബേബി കാസ്ട്രോയും ഇരുകൂട്ടരെയും പ്രത്യേകമായി വിളിച്ചും പിന്നീടു സംയുക്തമായും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
മെയ് രണ്ടിനു രാവിലെ 11ന് ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഓഫിസില്‍ വീണ്ടും അനുരഞ്ജന യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."