ഹോപ്പ് സമൂഹവിവാഹം ഇന്ന്
കണ്ണൂര്‍: സ്ത്രീശാക്തീകരണം നല്ല കുടുംബസൃഷ്ടിയിലൂടെ എന്ന ലക്ഷ്യത്തോടെ പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സമൂഹവിവാഹവും വിവാഹ സഹായ പദ്ധതി സമര്‍പ്പണോദ്ഘാടനവും ഇന്നു പിലാത്തറ ഹോപ്പ് വില്ലേജില്‍ നടക്കും. ഉച്ചയ്ക്കു 2.30ന് കേന്ദ്രമന്ത്രി കൃഷ്ണരാജ് ഉദ്ഘാടനം ചെയ്യും. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനാവും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അഞ്ചു ദമ്പതികളാണു വിവാഹിതാരുകന്നത്. സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും. വീല്‍ചെയറിലിരുന്ന് ഹോപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തെക്കന്‍ കേരളത്തില്‍ നേതൃത്വം നല്‍കുന്ന ആമി വിളക്കുടി, ഡോ. മുബാറക ബീവി, ഡോ. കെ.ജെ ദേവസ്യ എന്നിവരെ ആദരിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി സുവനീര്‍ പ്രകാശനം ചെയ്യും. എം.പി അബ്ദുസമദ് സമാദാനി, കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ സംബന്ധിക്കുമെന്നു സംഘാടകരായ കെ. മുരളി, ഡോ. ഷാഹുല്‍ ഹമീദ്, പി.പി ദിവ്യ, എം.വി മധുസൂദനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."