ജവഹര്‍ ബാലജനവേദി സംസ്ഥാന ക്യാംപിന് തുടക്കം
പിലാത്തറ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അസ്ഥിത്വം നിലനിര്‍ത്താന്‍ ജവഹര്‍ ബാലജനവേദിയാണ് പ്രതീക്ഷയെന്ന് മുന്‍ മന്ത്രി കെ. സുധാകരന്‍. ജവഹര്‍ ബാലജനവേദി സംസ്ഥാന സര്‍ഗാത്മക സഹവാസ ക്യാംപ് കിളിക്കൂട്ടം 2017 പിലാത്തറ കാനായി യമുനാതീരം റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയര്‍മാന്‍ ജി.വി ഹരി അധ്യക്ഷനായി. ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. സതീശന്‍ പാച്ചേനി, ആദിത് കിരണ്‍, കെ.എ അഞ്ജലി, എം.പി ഉണ്ണിക്കൃഷ്ണന്‍, ഇ.വി ജയപ്രകാശ്, പി.ആര്‍ ജോയി, എ.വി ജിതേഷ്, എം.പി മുരളി, ടി.ഒ മോഹനന്‍, അഡ്വ. ബ്രിജേഷ് കുമാര്‍, എ.പി നാരായണന്‍, മനോജ് കൂവേരി, ഡി.കെ ഗോപിനാഥ്, പി.പി കരുണാകരന്‍, കെ.വി രാമചന്ദ്രന്‍, കെ. ജയരാജ്, കെ.കെ ഫല്‍ഗുനന്‍, കാഞ്ഞിരോളി രാഘവന്‍, നാരായണന്‍, രാഗേഷ് തില്ലങ്കേരി, ഉത്തമന്‍ കടവത്തൂര്‍, സി.വി അബ്ദുല്‍ ജലീല്‍ സംസാരിച്ചു. കെ.എസ്.യു സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. യോഗ, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു. ഇന്നു രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."