HOME
DETAILS

വഴിമുട്ടിയ ജീവിതങ്ങളോട് കനിവില്ലാതെ കൊയ്യുന്ന കോടികള്‍

  
backup
June 29 2020 | 01:06 AM

explioting-people-2020

 


ഇക്കഴിഞ്ഞ ഏപ്രില്‍ 21ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 1999ന് ശേഷമുള്ള ഏറ്റവും കുറവ് രേഖപ്പെടുത്തി. ബാരലിന് 16.36 ഡോളര്‍. അതായത് ഇരുപത്തിയൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില. എന്നിട്ടും ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നുതന്നെ നിന്നു. യു.പി.എ ഭരണകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 144 ഡോളര്‍ വരെ ഉയര്‍ന്ന സമയമുണ്ടായി. എന്നാല്‍ അന്ന് സബ്‌സിഡി നല്‍കി യു.പി.എ സര്‍ക്കാര്‍ ഇന്ത്യയില്‍ ഇന്ധനവില നിയന്ത്രിച്ചു. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ ഇന്ധനവില നിയന്ത്രിക്കാന്‍ യു.പി.എ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കി. ഇതുമൂലം പെട്രോള്‍ വില ലിറ്ററിന് 74.33 രൂപയും ഡീസല്‍ വില 60.77 രൂപയുമായി നിയന്ത്രിക്കാന്‍ സാധിച്ചു. ഇന്നിപ്പോള്‍ ക്രൂഡ് ഓയില്‍ വില 2014നെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇന്ത്യയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജൂണ്‍ 27ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ പെട്രോളിന്റെ വില 80.38 രൂപയും ഡീസല്‍ വില 80.40 രൂപയുമാണ്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണാധികാരം നീക്കിയപ്പോള്‍ യു.പി.എ സര്‍ക്കാര്‍ രാജ്യത്തോട് പറഞ്ഞ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയ്ക്ക് ആനുപാതികമായി ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുമെന്നായിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ അന്താരാഷ്ട്ര വിപണിയിലേതിന് ആനുപാതികമായി ഇന്ത്യയിലും വിലയില്‍ മാറ്റങ്ങള്‍ ഫലപ്രദമായി നടപ്പാക്കി. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമുണ്ടായ ഏറ്റവും അനുകൂലമായ ഘടകങ്ങളിലൊന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലെ കുറവാണ്. ഈ സാഹചര്യത്തില്‍ ന്യായമായ രീതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും വ്യാപാരികളുടെ കമ്മിഷനും എണ്ണ കമ്പനികളുടെ ആദായവുമെല്ലാം കൂട്ടിയാലും പെട്രോളും ഡീസലും ലിറ്ററിന് 40 രൂപയില്‍ താഴെ വിലയില്‍ വില്‍ക്കാന്‍ കഴിയും. അമിതമായ നികുതികളും എണ്ണക്കമ്പനികളുടെ കൊള്ളലാഭവും മറ്റും ചേരുമ്പോഴാണ് വില താങ്ങാനാവത്തതാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ദുഃഖകരം. ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഈ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതിയായി ഈടാക്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും എണ്ണ കമ്പനികളും വലിയ തോതില്‍ കൊള്ളലാഭം കൊയ്യുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് സാധാരണ ജനങ്ങളാണ്.


നികുതി ഭീകരത


പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍നിന്നു മാത്രം മോദി സര്‍ക്കാരിന് ഇതുവരെ ലഭിച്ചത് 16 ലക്ഷം കോടിയുടെ അധിക വരുമാനമാണ്. മോദി അധികാരമേറ്റശേഷം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 12 തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. ഇക്കഴിഞ്ഞ മെയ് ആറിന് പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ ഒറ്റയടിക്ക് 10 രൂപയുടെയും ഡീസലില്‍ 13 രൂപയുടെയും വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. റോഡ് സെസ് ഉള്‍പ്പെടെയാണ് ഈ വര്‍ധന. എക്‌സൈസ് തീരുവ പരിധി പരമാവധി ഉയര്‍ത്തുന്നതിനായി ബന്ധപ്പെട്ട നിയമം ഇതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇതിലൂടെ മാത്രം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ്. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുന്ന 2014 മെയില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.20 രൂപയായിരുന്നു. എന്നാല്‍ ഇന്നിത് 32.98 രൂപയാണ്( റോഡ് സെസ് ഉള്‍പ്പെടെ). ഡീസലിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 3.46 ആയിരുന്നതിപ്പോള്‍ 31.83 രൂപയും( റോഡ് സെസ് ഉള്‍പ്പെടെ). പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ 23.78 രൂപയും ഡീസലിന്റേതില്‍ 28.37 രൂപയുമാണ് വര്‍ധനവ്. 2017 ഒക്ടോബറിലും 2018 ഒക്ടോബറിലും മാത്രമാണ് കുറവുവരുത്തിയത്. അതും കേവലം രണ്ടു രൂപയുടേയും 1.50 രൂപയുടേയും കുറവ്. ഓരോ തവണ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുമ്പോഴും സര്‍ക്കാര്‍ ലക്ഷ്യമിട്ടത് അമിത ലാഭമാണ്. ഇതിനെല്ലാം പുറമെയാണ് കഴിഞ്ഞ 21 ദിവസത്തിനിടയിലെ 21 തവണയുള്ള വര്‍ധന. 21 ദിവസത്തിനിടെ പെട്രോളിന് 9.12 രൂപയും ഡീസിലിന് 11.01 രൂപയുമാണ് വര്‍ധിപ്പിച്ചത്.

കണക്കിലെ കളികള്‍


അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വില നിലവില്‍ ബാരലിന് 42.24 രൂപയാണ്. ഇതിനു ആനുപാതികമായി ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്ത്യയിലെ ഉല്‍പാദന ചെലവ് 24.62 രൂപയും ഡീസലിന്റേത് 26.04 രൂപയുമാണ്. പെട്രോള്‍ ലിറ്ററിന് 3.6 രൂപയും ഡീസല്‍ ലിറ്ററിന് 2.53 രൂപയുമാണ് ഡീലര്‍മാര്‍ക്കുള്ള കമ്മിഷന്‍. എന്നാല്‍ കൊച്ചിയില്‍ പെട്രോള്‍ 80.54 രൂപയ്ക്കും ഡീസല്‍ 76.11 രൂപയ്ക്കുമാണ് വില്‍ക്കുന്നത്(ജൂണ്‍ 27ലെ വില). അങ്ങനെ വില്‍ക്കുമ്പോള്‍ എക്‌സൈസ് തീരുവ, റോഡ് നികുതി, അധിക എക്‌സൈസ് തീരുവ എന്നിവ അടക്കം പെട്രോളില്‍നിന്ന് 32.98 രൂപയും ഡീസലില്‍നിന്ന് 31.83 രൂപയും കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നു. പെട്രോളിന് വാറ്റ് ഇനത്തില്‍ ലിറ്ററിന് 18.80 രൂപയും ഡീസിലിന് 14.65 രൂപയും സംസ്ഥാന സര്‍ക്കാരും ഈടാക്കുന്നു. കേന്ദ്ര നികുതിയും വാറ്റും കൂടിചേര്‍ത്താല്‍ പെട്രോളിന് ചുമത്തുന്ന നികുതി മാത്രം 51.78 രൂപയാണ്. ഡീസലിനിത് 46.48 രൂപയും. ഇതും ഡീലര്‍മാര്‍ക്കുള്ള കമ്മിഷനും കഴിച്ചുള്ള തുകയാണ് എണ്ണ കമ്പനികള്‍ക്ക് ലഭിക്കുന്നത്.

കേന്ദ്രത്തിനൊപ്പം എണ്ണക്കമ്പനികളും കൊയ്യുന്നത് കോടികള്‍
2018-19 സാമ്പത്തിക വര്‍ഷം പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ കേന്ദ്രം പിരിച്ചെടുത്ത എക്‌സൈസ് തീരുവ മാത്രം 2,14,369 കോടി രൂപയാണ്. പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്ന് കേന്ദ്രത്തിന് ലഭിച്ച മൊത്തം നികുതി വരുമാനമാകട്ടെ 348,041 കോടി രൂപയും. ബി.ജെ.പി ഭരണത്തിന് കീഴില്‍ എണ്ണക്കമ്പനികളുടെ ലാഭത്തില്‍ 300 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വിതരണക്കാരുടെ ലാഭവും ഇരട്ടിയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭം യു.പി.എ ഭരണത്തിന് കീഴില്‍ 7019 കോടിയായിരുന്നു. ഇത് 2018 - 19 സാമ്പത്തിക വര്‍ഷം 16894 കോടിയായാണ് ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ലാഭം 2013 - 2014 വര്‍ഷം 1734 കോടിയായിരുന്നു. ഇത് 2018 - 19 സാമ്പത്തിക വര്‍ഷം 6029 കോടിയായി ഉയര്‍ന്നു. ബി.പി.സി.എലിന്റേത് 4,060 കോടിയില്‍നിന്ന് 7,132 കോടിയായായും.

ലാഭക്കൊതിയില്‍
സംസ്ഥാന സര്‍ക്കാരുകളും


കേന്ദ്രസര്‍ക്കാരില്‍നിന്നും എണ്ണക്കമ്പനികളില്‍നിന്നും വ്യത്യസ്തമല്ല സംസ്ഥാന സര്‍ക്കാരുകളുടെ മനോഭാവം. പരമാവധി വരുമാനം ഉണ്ടാക്കുകയെന്നതു തന്നെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് വഴി 2,27,396 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചത്. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വര്‍ധിപ്പിച്ച അധിക നികുതി വേണ്ടെന്നുവച്ച് ജനങ്ങള്‍ക്ക് ആശ്വാസം എത്തിച്ചു. നാലു തവണകളായി 619.17 കോടി രൂപയുടെ ഇളവാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയത്. എന്നാല്‍ പിണറായി സര്‍ക്കാരില്‍നിന്ന് ഇത്തരമൊരു സമീപനം ഇതുവരെ ഉണ്ടായിട്ടില്ല.

കാണാതെപോകുന്ന ദുരിതം


ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുരിതക്കയത്തിലാണ്. പലരുടേയും വരുമാനം നിന്നു; ജീവിതം തന്നെ വഴിമുട്ടിയിരിക്കുന്നു. സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ കാര്യമാണെങ്കില്‍ അതി ദയനീയം. ദിനംപ്രതിയുള്ള വരുമാനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇവരില്‍ പലരും ഇന്ന് ദാരിദ്ര്യത്തിലും ആത്മഹത്യയുടെ വക്കിലുമാണ്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പട്ടിണി മരണങ്ങളിലധികവും ഇത്തരക്കാര്‍ക്കിടയില്‍ നിന്നാണ്. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണമാണെങ്കില്‍ അനുദിനം വര്‍ധിക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ വിദൂര ഭാവിയിലൊന്നും ഉണ്ടാകാനുമിടയില്ല. ജീവിതം ഇത്തരത്തില്‍ ദുസ്സഹമായി തുടരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില്‍പനയുടെ മറവില്‍ കോടികള്‍ കൊയ്യുന്നത്. രാജ്യത്തെ ജനങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും അന്താരാഷ്ട്രവിപണിയിലേതിന് ആനുപാതികമായി ഇന്ത്യയിലും ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. കൊവിഡ് മൂലമുണ്ടാകുന്ന പ്രതിസന്ധിയില്‍നിന്ന് ജനജീവിതം ഒരുപരിധിവരെ രക്ഷപ്പെടുത്തിയെടുക്കാന്‍ അത്തരമൊരു തീരുമാനം സഹായകരമാകും.

(തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയരക്ടറാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago