വയനാട് കനത്ത സുരക്ഷയില്‍
കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനെത്തുന്നതിന്റെ ഭാഗമായി ജില്ല അതീവ സുരക്ഷയില്‍.
ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എസ്.പി.ജി സംഘം വിവിധയിടങ്ങളില്‍ പരിശോധന നടത്തി. എസ്.പി.ജിയുടെ നാല് യൂനിറ്റുകളാണ് രാഹുലിന്റെ വരവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ക്യാംപ് ചെയ്യുന്നത്. ഇവരുടെ നിയന്ത്രണത്തിലാണ് രാഹുലിന്റെ സന്ദര്‍ശന പരിപാടികള്‍ മുഴുവനും. രാഹുല്‍ ഹെലികോപ്റ്റര്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എസ്.പി.ജിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കലക്ടറേറ്റും രാഹുലെത്തുന്ന ദിവസം ഇവരുടെ പൂര്‍ണ സുരക്ഷയിലായിരിക്കും. ഇന്നലെ എസ്.പി.ജി അംഗങ്ങള്‍ വയനാട് ഡി.സി.സി ഓഫിസിലും പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. രാഹുലിന്റെ റോഡ്‌ഷോ കലക്ടറേറ്റ് മുതല്‍ ടൗണിന്റെ ഹൃദയഭാഗം വരെ ഉണ്ടാകുമെന്നാണ് അവസാനം ലഭിക്കുന്ന വിവരങ്ങള്‍. ഇതിന്റെ ഭാഗമായി കലക്ടറേറ്റ് മുതല്‍ ടൗണ്‍വരെ രണ്ട് കിലോമീറ്ററോളം ഇരുഭാഗത്തും ബാരിക്കേഡ് നിര്‍മിക്കണമെന്ന് എസ്.പി.ജി അറിയിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ രാത്രിയോടെ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."