മഴക്കാല സമ്മേളനം: ഞായറാഴ്ച
സര്‍വകക്ഷി യോഗം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി ഞായറാഴ്ച കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. അന്നേ ദിവസം വൈകിട്ട് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനും പ്രത്യേക സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് സമ്മേളനം തുടങ്ങുക. ഈ രണ്ടു ഔദ്യോഗിക യോഗങ്ങള്‍ക്കു പുറമെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ പ്രത്യേകമായും കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയോ തിങ്കളാഴ്ച രാവിലെയോ കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗം ചേര്‍ന്ന് ഇരു സഭകളിലും എന്തു നിലപാട് സ്വീകരിക്കണമെന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യും. കൂടാതെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും യോഗം ചേരുന്നുണ്ട്. 20 ദിവസത്തെ പ്രവൃത്തി ദിവസത്തിനു ശേഷം അടുത്ത മാസം 12നാണു സമ്മേളനം സമാപിക്കുന്നത്.
ജി.എസ്.ടി ബില്‍ ഉള്‍പ്പെടെ 25 ബില്ലുകളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്നത്. ജി.എസ്.ടി ബില്‍ പസ്സാക്കുന്നതിനായി സമ്മേളനം തുടങ്ങുന്നതിനു മുന്‍പ് എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തി സമവായത്തിലെത്തുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."