ജോസ്, ജോസഫ് തര്‍ക്കങ്ങളില്‍ ഇന്ന് യു.ഡി.എഫ് ചര്‍ച്ച
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് നീങ്ങിയതോടെ അന്തിമ തീരുമാനമെടുക്കുന്നതിനായി യു.ഡി.എഫിന്റെ പ്രധാന നേതാക്കള്‍ ഇന്ന് തലസ്ഥാനത്ത് യോഗം ചേരും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മാണി വിഭാഗത്തിലെ പ്രശ്നങ്ങള്‍ കീറാമുട്ടിയായി തുടരുന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനത്തിനായാണ് യോഗം ചേരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പി.ജെ ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് എന്ത് അന്തിമ തീരുമാനമാകും എടുക്കാന്‍ കഴിയുകയെന്നതാണ് ശ്രദ്ധേയമാകുക. മുന്നണിക്ക് പോറലേല്‍ക്കാതെ മറ്റെന്തെങ്കിലും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് പ്രശ്നങ്ങള്‍ ഒത്തുതീര്പ്പിലെത്തിക്കാനായിരിക്കും യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും അവസാന ശ്രമവും.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുകളില്‍ ധാരണ വേണമെന്നു പറഞ്ഞ ജോസ് വിഭാഗം രാജ്യസഭക്കൊപ്പം നേരത്തെ വാഗ്ദാനം ചെയ്ത മൂന്നു നിയമസഭാ സീറ്റുകള്‍കൂടി ഉറപ്പു നല്‍കണമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് മുന്നോട്ടുവയ്ക്കുന്നത്. അതല്ലെങ്കില്‍ രാജിയില്ലെന്നു പറയുന്ന വരെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ജോസഫ് വിഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അന്തിമ തീരുമാനമുണ്ടാക്കണമെന്ന നിലപാടുമായി പ്രതിപക്ഷ നേതാവ് മുന്നോട്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."