കെ.എസ്.ഇ.ബി മീറ്റര്‍ റീഡിങ് ജീവനക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന്
പാവറട്ടി: കെ.എസ്.ഇ.ബി റീഡിങ്ങ് ജീവനക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് മരുതയൂര്‍ പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റി. മരുതയൂര്‍ പ്രദേശത്തെ ഒരു വീട്ടില്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ തെറ്റായി രീതിയില്‍ മീറ്റര്‍ റീഡിങ്ങ് നടത്തി 2000 രൂപ ബില്ല് കൊടുക്കേണ്ട സ്ഥലത്ത് 4000 രൂപയുടെ ബില്ല് കൊടുത്ത് ഉപഭോക്താക്കളില്‍ നിന്നും പകല്‍കൊള്ള നടത്തുകയാണ്. കാശ് അടക്കാന്‍ ചെന്നപ്പോള്‍ സംശയം തോന്നി ബില്ല് പരിശോധിച്ചപ്പോഴാണ് പകല്‍കൊള്ള മനസിലായത്. ഇത് വൈദ്യുതി വകുപ്പിനെ ലാഭത്തിലാക്കാന്‍ ഇടത് പക്ഷ സര്‍ക്കാരിന്റെ നയമാണോ എന്ന് സംശയിക്കുന്നതായും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജീവനക്കാരനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ അസീസ്, മുഹമ്മദ് സാഫിര്‍ ലുക്ക് മാനിയ്യ, പി.സി മുഹമ്മദ് കുട്ടി, പി.പി ആലി, പി ഉമ്മര്‍, കെ.സി മൊയ്തുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."