HOME
DETAILS

'അപകടരഹിത മലപ്പുറം പദ്ധതി' പെരിന്തല്‍മണ്ണയിലും ആദ്യഘട്ടം തുടങ്ങിയത് പൊന്നാനി താലൂക്കില്‍

  
backup
July 08 2018 | 06:07 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4


പെരിന്തല്‍മണ്ണ: റോഡപകടങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന 'അപകട രഹിത മലപ്പുറം പദ്ധതി' പെരിന്തല്‍മണ്ണയിലും. പ്രത്യേക ഇടപെടലിലൂടെ പൊതുജന ശ്രദ്ധ ആകര്‍ഷിക്കുകയും അപകടങ്ങളില്ലാതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സേവനം ഉറപ്പാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2017ല്‍ ജില്ലയില്‍ മാത്രം 385 അപകട മരണങ്ങളും 2,683 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജില്ലയെ അപകടരഹിതമാക്കാനാണ് ശ്രമം. പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ പൊന്നാനി താലൂക്കില്‍ നടപ്പാക്കിയിരുന്നു.
തുടര്‍ന്നാണ് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍.ടി. ഓഫീസിനു കീഴിലും പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. മൂന്ന് ജില്ലകളുടെ ചുമതലയുള്ള മധ്യമേഖലാ ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍.ടി.ഒ വി.എ സഹദേവനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നിയമങ്ങള്‍ ലംഘിച്ച് വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. ബസ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ നേരിടേണ്ടിവരുന്ന അവഗണന,
പ്ലസ് ടു വിദ്യാര്‍ഥികള്‍ മോട്ടോര്‍ ബൈക്കുമായി സ്‌കൂളില്‍ വരുന്നത് എന്നിവ തടയാനും നടപടിയായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ നിയമലംഘനം കാമറയില്‍ പകര്‍ത്തി നോട്ടീസ് അയക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കും നിയമ ലംഘകരുടെ ഫോട്ടോ, വീഡിയോ പകര്‍ത്തി വകുപ്പ് ഉദ്യോഗസ്ഥരെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയും മറ്റും അറിയിക്കാവുന്നതാണ്. ഫോണ്‍: 9400267046.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  6 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago