HOME
DETAILS
MAL
കഞ്ചാവ് വില്‍പനക്കിടയില്‍ യുവാവ് അറസ്റ്റില്‍
backup
July 08 2018 | 06:07 AM
പൊന്നാനി: ഈശ്വരമംഗലത്ത് കഞ്ചാവ് വില്‍പനക്കിടെ ഒരാള്‍ പിടിയില്‍. ഈശ്വരമംഗലം ശ്മശാനം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന പൊന്നാനി ബസ്സ്റ്റാന്‍ഡ് സ്വദേശി റംഷീദ് (35) ആണ് എക്‌സൈസ് വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിയിലായത്. ശ്മശാനം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
ഈ മേഖലയില്‍ രാത്രികാലങ്ങളില്‍ കഞ്ചാവ് മാഫിയ തമ്പടിക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. റംഷീദില്‍നിന്ന് 250 ഗ്രാം കഞ്ചാവ് പിടികൂടി. പൊന്നാനി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രമേഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."