രമ്യക്കുവേണ്ടി ചാണ്ടി ഉമ്മനും പ്രചാരണത്തിനെത്തി
പെരുവെമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ ആലത്തൂരിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥി പര്യടനത്തിന് അവര്‍ക്കൊപ്പമെത്തി.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2014ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ്ഫലം യു.ഡി.എഫ്.സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞിരുന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരത്തില്‍ പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്നും ചോദിച്ചുകൊണ്ടുള്ള പ്രസംഗമായിരുന്നു ചാണ്ടിഉമ്മന്‍ പര്യടനയോഗങ്ങളില്‍ നടത്തിയത്.
ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ പെരുവെമ്പ് ,പുതുനഗരം,പട്ടഞ്ചേരി,പെരുമാട്ടി പഞ്ചായത്തുകളും ചിറ്റൂര്‍തത്തമംഗലം മുനിസിപ്പാലിറ്റിയും കിഴക്കന്മേഖലയിലുമാണ് പ്രചാരണത്തിന് രമ്യയ്‌ക്കൊപ്പം പോയത്. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളിലും ചിറ്റൂര്‍മേഖലയില്‍ പ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട് പെരുവെമ്പില്‍ ബൈക്ക് റാലിയും ബാന്‍ഡ്‌മേളവും സ്വീകരണത്തിന് കൊഴുപ്പേകി.
മുന്‍.എം.എല്‍.എ. കെ.അച്യുതന്‍, ഡി.സി.സി.സെക്രട്ടറി കെ.സി.പ്രീത്, ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍മാന്‍ കെ.മധു, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എസ്.ശിവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."