ബസിന്റെ ബാറ്ററി മോഷണം വീണ്ടും; നടപടിയില്ലെന്ന് ആരോപണം
കാസര്‍കോട്: ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില് ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസുകളുടെയും മറ്റു വാഹനങ്ങളുടെയും ബാറ്ററി മോഷണം പോകുന്നത് പതിവാകുന്നു. ഇന്നലെയും ഒരു ബസിന്റെ ബാറ്ററി മോഷണം പോയി. പരാതികളില്‍ പൊലിസ് നടപടിയെടുക്കാത്തതാണ് മോഷണം വര്‍ധിക്കാന്‍ കാരണമെന്ന് ബസുടമകള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം സി.പി.സി.ആര്.ഐയ്ക്ക് മുന്‍വശം റോഡരികില്‍ ഓട്ടം കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന ആയിഷ ട്രാവല്‍സ്, അണങ്കൂര്‍, കെ.വി.ആറിനുമുന്നില് നിര്‍ത്തിയിട്ടിരുന്ന സര്‍വ്വ ബസ്, ചൗക്കി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന പിക്കോന് ട്രാവല്‍സ്, കറന്തക്കാട് നിര്‍ത്തിയിട്ടിരുന്ന പിക്കോണ്‍ ട്രാവല്‍സ്, ഉദയഗിരിയില്നിന്ന് ലോറിയുടെയും കാഞ്ഞങ്ങാട്ടുനിന്ന് രണ്ട് ബസുകളുടെയും ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. യഥാസമയം അതാത് പൊലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നലെ രാത്രി അണങ്കൂര്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മുബാറക്ക് ബസിന്റെ ബാറ്ററിയും മോഷ്ടിക്കപ്പെട്ടു. രാത്രികാല പരിശോധന പൊലിസ് ശക്തമാക്കാത്തതിനാലാണ് മോഷണം ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്ന് ബസുടമകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."